യുഎസ് ഓപ്പണ്‍: സ്വരേവ്- തീം കലാശപ്പോര്; വനിതകളില്‍ ഒസാക- അസരങ്ക ഫൈനല്‍ നാളെ

By Web TeamFirst Published Sep 12, 2020, 9:39 AM IST
Highlights

മറ്റൊരു സെമിയില്‍ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ സ്പാനിഷ് താരം കരേനോ ബുസ്റ്റയെ മറികടന്നു.

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ ഡൊമിനിക് തീം- ആന്ദ്രേ സ്വരേവ് കലാശപ്പോര്. റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഓസ്ട്രിയന്‍ താരമായ തീം ഫൈനലിലെത്തിയത്. മറ്റൊരു സെമിയില്‍ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ സ്പാനിഷ് താരം കരേനോ ബുസ്റ്റയെ മറികടന്നു. വനിതകളുടെ ഫൈനലില്‍ പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ ബലാറസിന്റെ വിക്‌റ്റോറിയ അസരങ്ക ജപ്പന്റെ നവോമി ഒസാകയെ നേരിടും. 

മൂന്നാം സീഡായ മെദ്‌വദേവിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തീമിന്റെ ജയം. സ്‌കോര്‍ 2-6, 6-7, 6-7. 2019ലെ യുഎസ് ഓപ്പണ്‍ ഫൈനലിസ്റ്റാണ് മെദ്‌വദേവ്. തീം ആവട്ടെ കഴിഞ്ഞ വര്‍ഷം ഫൈനലില്‍ നദാലിനോട് പരാജയപ്പെടുകയായിരുന്നു. മെദ്‌വദേവിനെതിരെ ആദ്യ സെറ്റ് അനായാസമാണ് തീം സ്വന്തമാക്കിയത്. എന്നാല്‍ അടുത്ത രണ്ട്് സെറ്റിലും ടൈബ്രക്കിലൂടെയാണ് വിജയികളെ തീരുമാനിച്ചത്.

23കാരനായ സ്വരേവിന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനലാണിത്. എന്നാല്‍ സെമിയില്‍ അത്ര എളുപ്പമായിരുന്നില്ല താരത്തിന്. ആദ്യ രണ്ട് സെറ്റും 6-3, 6-2 എന്ന സ്‌കോറിന് ബുസ്റ്റ സ്വന്തമാക്കി. എന്നാല്‍ പിന്നീടുളള മൂന്ന് സെറ്റിലും സ്വരേവ് തിരിച്ചടിക്കുകയായിരുന്നു. 3-6, 4-6, 3-6 എന്ന് സകോറിനാണ് സ്വരേവ് അവസാന മൂന്ന് സെറ്റുകള്‍ നേടിയത്.

click me!