കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ തിളക്കം; നീരജിന് വെള്ളി, യഷ് വീറിന് വെങ്കലം

Published : Aug 01, 2026, 11:39 AM IST
Neeraj Chopra Silver Medal CWG 2026

Synopsis

സീസണിലെ മികച്ച പ്രകടനവുമായി നീരജ് ചോപ്ര; കരിയറിലെ മികച്ച ദൂരമെറിഞ്ഞ് വെങ്കലം തൊട്ട് യഷ് വീർ സിംഗ്. സ്വർണം ശ്രീലങ്കയുടെ റുമേഷ് പതിരഗെയ്ക്ക്.

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ ചരിത്രനേട്ടം. ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്ര വെള്ളിയും യുവതാരം യഷ് വീർ സിംഗും വെങ്കലവും സ്വന്തമാക്കി. തകർപ്പൻ ഫോമിലുള്ള ശ്രീലങ്കൻ താരം റുമേഷ് പതിരഗെയ്ക്കാണ് ഈ ഇനത്തിൽ സ്വർണം. യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനത്തായിരുന്നെങ്കിലും, വലിയ വേദികളിൽ തളരാത്ത പ്രകടനം പുറത്തെടുക്കുന്ന പതിവ് തെറ്റിക്കാതെയാണ് നീരജ് ചോപ്ര വെള്ളി മെഡലിലേക്ക് എറിഞ്ഞിട്ടത്. തന്‍റെ രണ്ടാമത്തെ ശ്രമത്തിൽ സീസണിലെ മികച്ച പ്രകടനമായ 85.83 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. 85.41 മീറ്റർ എറിഞ്ഞ് കരിയർ ബെസ്റ്റ് പ്രകടനത്തോടെ യഷ് വീർ സിംഗ് വെങ്കലം നേടി. 89.75 മീറ്റർ എറിഞ്ഞാണ് ശ്രീലങ്കയുടെ റുമേഷ് പതിരഗെ സ്വർണം നേടിയത്.

 

അവസാന ശ്രമത്തിൽ യഷ് വീറിന്റെ അത്ഭുത കുതിപ്പ്

മത്സരത്തിന്‍റെ അവസാന നിമിഷം വരെ സസ്‌പെൻസ് നിലനിർത്തിയാണ് യഷ് വീർ സിംഗ് വെങ്കല മെഡൽ സ്വന്തമാക്കിയത്. തന്‍റെ അവസാന ശ്രമത്തിൽ കരിയറിലെ ഏറ്റവും മികച്ച ദൂരമായ 85.41 മീറ്റർ കണ്ടെത്തിയാണ് യഷ് വീർ ഇന്ത്യയുടെ മെഡൽ തിളക്കം ഇരട്ടിയാക്കിയത്. മത്സരത്തിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരമായ രോഹിത് യാദവ് 81.56 മീറ്റർ ദൂരത്തോടെ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അതേസമയം, ഒളിമ്പിക് ചാമ്പ്യനും കോമൺവെൽത്ത് ഗെയിംസിലെ നിലവിലെ ചാമ്പ്യനുമായ പാകിസ്ഥാന്‍റെ അർഷാദ് നദീമിന് നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. പ്രതീക്ഷകൾക്കൊപ്പം ഉയരാൻ സാധിക്കാതിരുന്ന പാക് താരം 9-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യൻ ഹോക്കി ടീമിന്‍റെ ജേഴ്സി മാറ്റം പ്രസിഡന്‍റ് പോലുമറിഞ്ഞില്ല, വിശദീകരണം തേടി ദിലീപ് ടിർക്കി, ഹോക്കി ഇന്ത്യയില്‍ തർക്കം രൂക്ഷം
'രാജ്യത്തിന്‍റെ സ്വത്വം മാറ്റാൻ നോക്കേണ്ട'; ഇന്ത്യൻ ഹോക്കി ടീമിന്‍റെ നീല ജേഴ്‌സി കാവിയാക്കിയതിനെതിരെ പ്രിയങ്ക ഗാന്ധി