1500 മീറ്ററിൽ മിന്നും സ്വർണം; നേട്ടങ്ങളുടെ കൊടുമുടിയിൽ ഫെയ്ത്

By Web TeamFirst Published Jul 19, 2022, 6:13 PM IST
Highlights

കഴിഞ്ഞ രണ്ട് ഒളിംപിക്സിലും 1500 മീറ്ററിൽ ഫെയ്ത്ത് കിപ്യഗോണിനായിരുന്നു സ്വർണം.  ഒളിംപിക്സിലും ലോകചാംപ്യൻഷിപ്പിലുമായി 1500 മീറ്ററിൽ നാല് സ്വർണം സ്വന്തമാക്കുന്ന ആദ്യ വനിതാ താരമാണ് ഫെയ്ത്ത്.

ഒറി​ഗൺ (യുഎസ്എ): ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ഉജ്വല പ്രകടനവുമായി കെനിയയുടെ ഫെയ്ത്ത് കിപ്യഗോൺ. 1500 മീറ്ററിൽ 3 മിനുറ്റ് 52.96 സെക്കൻഡിൽ ഓടിയെത്തി ലോകചാംപ്യൻഷിപ്പിലെ രണ്ടാം സ്വർണം കിപ്യഗോൺ സ്വന്തമാക്കി. എത്യോപ്യയുടെ ഗുദഫ് സെഗെ വെള്ളിയും ബ്രിട്ടന്‍റെ ലോറ മുയിർ വെങ്കലവും സ്വന്തമാക്കി. കഴിഞ്ഞ രണ്ട് ഒളിംപിക്സിലും 1500 മീറ്ററിൽ ഫെയ്ത്ത് കിപ്യഗോണിനായിരുന്നു സ്വർണം.

ഒളിംപിക്സിലും ലോകചാംപ്യൻഷിപ്പിലുമായി 1500 മീറ്ററിൽ നാല് സ്വർണം സ്വന്തമാക്കുന്ന ആദ്യ വനിതാ താരമാണ് ഫെയ്ത്ത്. 2017 ലോകചാംപ്യൻഷിപ്പിൽ സ്വർണവും 2019ൽ വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്. ട്രിപ്പിൾജംപിൽ മറ്റൊരു വനിതാ താരത്തിന്‍റെയും മിന്നും പ്രകടനമായിരുന്നു. വെനസ്വേലയുടെ യൂലിമാർ റോജാസ് തുടർച്ചയായ മൂന്നാം ലോകചാംപ്യൻഷിപ്പ് സ്വർണമാണ് സ്വന്തമാക്കിയത്. 15.47 മീറ്റർ ദൂരമാണ് യൂലിമാർ ചാടിയത്.

രാജ്യത്തിന്‍റെ അഭിമാനം, പി ടി ഉഷ സുപ്രധാന ചുമതയേറ്റെടുക്കാന്‍ ദില്ലിയില്‍; ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്ച

ലോക അത്‌ലറ്റിക്‌സിലെ പ്രമുഖരെല്ലാം മാറ്റുരയ്ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്രയാണ്. ഇന്ത്യയുടെ പ്രധാനപ്രതീക്ഷയും നീരജില്‍. 2017ലെ ലോക ചാംപ്യന്‍ ജര്‍മ്മനിയുടെ യൊഹാനസ് വെറ്റര്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയത് നീരജിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

സീസണില്‍ 89.94 മീറ്റര്‍ ദൂരമാണ് നീരജിന്റെ മികച്ച പ്രകടനം. ഈ മികവിലേക്ക് എത്തിയാല്‍ നീരജിന് മെഡലുറപ്പിക്കാം. 93.07 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രനാഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സനാണ് സീസണില്‍ മികച്ച ദൂരത്തിനുടമ. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്താണ് നീരജ്.

നെറ്റ്‌സില്‍ കെ എല്‍ രാഹുലിന് പന്തെറിഞ്ഞ് വനിതാ താരം ജുലന്‍ ഗോസ്വാമി- വൈറല്‍ വീഡിയോ കാണാം

click me!