ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി എത്തുന്നതിന്റെ ഭാഗമായാണ് ജുലന്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുന്നത്. ഇന്ത്യന്‍ വനിതാ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് ജുലനെ ഒഴിവാക്കിയിരുന്നു.

ബംഗളൂരു: പരിക്കില്‍ നിന്ന് മോചിതനായി വരുന്ന ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (KL Rahul) നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ്. അതോടൊപ്പം പരിശീലനവും നടത്തിവരുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ (INDvsWI) ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ രാഹുല്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പൂര്‍ണ കായികക്ഷമത തെളിയിച്ചാല്‍ മാത്രമെ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തൂ. 

പരിക്കിനെ തുടര്‍ന്ന് ജര്‍മനിയില്‍ രാഹുല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ബിസിസിഐയുടെ (BCCI) നിര്‍ദേശം പ്രകാരം എന്‍സിഎയില്‍ എത്തുകയായിരുന്നു. ഇതിനിടെ രാഹുല്‍ പരിശീലനം നടത്തുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ വനിതാ താരം ജുലന്‍ ഗോസ്വാമിയുടെ പന്തുകളാണ് താരം നേരിടുന്നത്. വൈറല്‍ വീഡിയോ കാണാം...

Scroll to load tweet…

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി എത്തുന്നതിന്റെ ഭാഗമായാണ് ജുലന്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുന്നത്. ഇന്ത്യന്‍ വനിതാ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് ജുലനെ ഒഴിവാക്കിയിരുന്നു.

ഐപിഎല്ലിലാണ് രാഹുല്‍ അവസാമായി കളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ പരിക്കിനെ തുടര്‍ന്ന് താരത്തെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനവും രാഹുലിന് നഷ്ടമായി.

Scroll to load tweet…