ഫെഡറര്‍ യുഗം അവസാനിക്കുന്നില്ല; പുതിയ പ്രഖ്യാപനവുമായി സ്വിസ് ഇതിഹാസം

By Web TeamFirst Published Oct 15, 2019, 11:08 AM IST
Highlights

ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് പ്രായം 38 ആയി. ഇപ്പോഴും സജീവമായി ടെന്നിസ് ടൂര്‍ണമെന്റുകള്‍ കളിക്കുന്നുണ്ട് ഫെഡറര്‍. കഴിഞ്ഞ ദിവസം കഴിഞ്ഞ ഷാങ്ഹായ് മാസ്റ്റേഴ്‌സില്‍ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു ഫെഡറര്‍.

ഷാങ്ഹായ്: ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് പ്രായം 38 ആയി. ഇപ്പോഴും സജീവമായി ടെന്നിസ് ടൂര്‍ണമെന്റുകള്‍ കളിക്കുന്നുണ്ട് ഫെഡറര്‍. കഴിഞ്ഞ ദിവസം കഴിഞ്ഞ ഷാങ്ഹായ് മാസ്റ്റേഴ്‌സില്‍ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു ഫെഡറര്‍. ഇപ്പോഴിത മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ് ഫെഡറര്‍. അടുത്ത വര്‍ഷം നടക്കുന്ന ടോക്കിയോ ഒളിംപിക്‌സില്‍ കളിക്കുമെന്നാണ് ഫെഡറര്‍ പറയുന്നത്. 

അങ്ങനെയെങ്കില്‍ സ്വിസ് താരത്തിന്റെ അഞ്ചാം ഒളിംപിക്‌സായിരിക്കുമിത്. 2008 ഒളിംപിക്‌സില്‍ സ്റ്റാന്‍ വാവ്‌റിങ്കയ്‌ക്കൊപ്പം സ്വര്‍ണവും 2012 ഒളിംപിക്‌സില്‍ സിംഗിള്‍സ് മത്സരത്തില്‍ വെള്ളിയും നേടിയിരുന്നു ഫെഡറര്‍. 2000ത്തില്‍ സിഡ്‌നിയിലായിരുന്നു ആദ്യ ഒളിംപിക്‌സ്. 2016 റിയോ ഒളിംപിക്‌സില്‍ പരുക്കുമൂലം ഫെഡറര്‍ കളിച്ചിരുന്നില്ല. 

20 ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള സ്വിസ് താരം ഒളിംപിക്‌സിലെ സിംഗിള്‍സ് സ്വര്‍ണമെന്ന സ്വപ്നവുമായാണ് ടോക്കിയോയില്‍ എത്തുക.

click me!