
പൊച്ചെഫെസ്ട്രൂം: പ്രോ ലീഗ് ഹോക്കിയിൽ (FIH Pro Hockey League) ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകര്‍ത്തു. രണ്ടിനെതിരെ 10 ഗോളിനാണ് ജയം. ഇന്ത്യക്കായി ജുഗ്‍രാജ് സിംഗ് (Jugraj Singh) ഹാട്രിക്ക് നേടി. 4, 6, 23 മിനിറ്റുകളിലാണ് ജുഗ്‍രാജ് സിംഗ് ലക്ഷ്യം കണ്ടത്. ഗുര്‍സാഹിബ്‌ജിത് സിംഗ് (Gursahibjit Singh), ദിൽപ്രീത് സിംഗ് (Dilpreet Singh) എന്നിവര്‍ രണ്ട് ഗോള്‍ വീതം നേടി. ഹര്‍മന്‍പ്രീത് സിംഗ് (Harmanpreet Singh), അഭിഷേക് (Abhishek), മന്‍ദീപ് സിംഗ് (Mandeep Singh) എന്നിവര്‍ ഒരു ഗോള്‍ വീതവും നേടി.
ഡാനിയേല്‍ ബെല്‍, റിച്ചാര്‍ഡ് പൗട്‌സ് എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ ഗോളുകള്‍ നേടിയത്. 12 പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചത് ഇന്ത്യയുടെ ഗോള്‍വര്‍ഷത്തിലേക്ക് നയിച്ചു. രണ്ട് ക്വാര്‍ട്ടറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ തന്നെ 8-0ന്‍റെ ലീഡുണ്ടായിരുന്നു ഇന്ത്യക്ക്. ശനിയാഴ്‌ച രണ്ടാംപാദത്തില്‍ ഫ്രാന്‍സിനെ ഇന്ത്യ നേരിടും. ആദ്യപാദത്തിലെ മിന്നും ജയം മത്സരത്തിന് ഇറങ്ങുംമുമ്പ് ഇന്ത്യക്ക് വലിയ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്.
ഇന്ത്യ ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിന് ഫ്രാൻസിനെ തോൽപിച്ചിരുന്നു. ഹര്‍മന്‍പ്രീത് സിംഗ്(21), വരുണ്‍ കുമാര്‍(24), ഷാംഷെര്‍ സിംഗ്(28), മന്ദീപ് സിംഗ്(32), അക്‌ഷ്‌ദീപ് സിംഗ്(41) എന്നിവരാണ് ഗോള്‍ നേടിയത്.
ISL 2021-22 : ജംഷെഡ്‌പൂരിനെ അനായാസം അടിച്ചോടിക്കുമോ കേരള ബ്ലാസ്റ്റേഴ്‌സ്; കണക്കുകള്‍ ഇങ്ങനെ