കൊവിഡ് 19: ഫ്രഞ്ച് ഓപ്പണിന് കാണികളെ പ്രവേശിപ്പിക്കുമെന്ന് സംഘാടകര്‍

By Web TeamFirst Published Jul 3, 2020, 12:12 PM IST
Highlights

60 ശതമാനം കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുമെന്ന് ഫ്രെഞ്ച് ഫുട്ബോൾ ഫെഡറേഷൻ ബെർണാഡ് ഗ്യൂഡിസെല്ലിയാണ് അറിയിച്ചത്. സീറ്റിങ് ക്രമീകരണത്തിൽ മാറ്റം വരുത്തിയാണ് ആളുകളെ പ്രവേശിപ്പിക്കുക. 

കൊവിഡ് 19 വ്യാപന ഭീതിക്കിടെ ഫ്രഞ്ച് ഓപ്പണ്‍ സ്റ്റേഡിയത്തിലിരുന്ന് കാണാന്‍ ആരാധകര്‍ക്ക് അവസരം ലഭിക്കുമെന്ന് വ്യക്തമാക്കി സംഘാടകര്‍. സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്നതിന്‍റെ അറുപത് ശതമാനം പേരെ പ്രവേശിപ്പിക്കുമെന്നാണ് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ നിലപാട്. 60 ശതമാനം കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുമെന്ന് ഫ്രെഞ്ച് ഫുട്ബോൾ ഫെഡറേഷൻ ബെർണാഡ് ഗ്യൂഡിസെല്ലിയാണ് അറിയിച്ചത്. സീറ്റിങ് ക്രമീകരണത്തിൽ മാറ്റം വരുത്തിയാണ് ആളുകളെ പ്രവേശിപ്പിക്കുക. മത്സരങ്ങളിൽ 20,000ത്തോളം ആളുകളെ പ്രതീക്ഷിക്കുന്നെന്ന് സംഘാടകർ പറയുന്നത്. സെപ്തംബർ 20 നാണ് മത്സരം തുടങ്ങുന്നത്. 

ജൂലൈ 16 മുതല്‍ ടൂര്‍ണമെന്‍റിന്‍റെ ടിക്കറ്റുകള്‍ വില്‍പനയ്ക്ക് എത്തും. സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ 11 വരെയാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. മെയ് 24  ന് നടക്കേണ്ടിയിരുന്ന മത്സരമാണ് കൊവിഡ് 19 പശ്ചാത്തലത്തില്‍ സെപ്തംബറിലേക്ക് നീട്ടിയത്. കാണികള്‍ക്കുള്ള കൊവിഡ് 19 പ്രോട്ടോക്കോള്‍ കൃത്യമായി പലാകികുമെന്നും സംഘാടകര്‍ വിശദമാക്കുന്നു. ഒരു ഗ്രൂപ്പില്‍ നാലില്‍ അധികം പേര്‍ക്ക് ഇരിക്കാന്‍ അനുമതിയുണ്ടാവില്ല. ഓരോ ചെറിയ ഗ്രൂപ്പിന് ഇടയിലും ഒരു കസേര വീതം ഒഴിച്ചിടണം. 

കസേരകളില്‍ ഇരിക്കുമ്പോഴും സ്റ്റേഡിയത്തിന് പുറത്ത് നില്‍ക്കുമ്പോഴും മാസ്ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും ഗ്രൌണ്ടിലൂടെ നടക്കണമെങ്കില്‍ മാസ്ക് നിര്‍ബന്ധമായി ധരിച്ചിരിക്കണം. സ്റ്റേഡിയത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ലഭ്യമാക്കും. ഫൈനല്‍ മത്സരത്തില്‍ 10000 പേര്‍ക്ക് കാണാനുള്ള അവസരം സൃഷ്ടിക്കാനാണ് സംഘാടകരുടെ ശ്രമം. മുപ്പതിനായിരം പേര്‍ കൊവിഡ് 19 ബാധിച്ച് മരിക്കുകയും 165000 കേസുകള്‍ സ്ഥിരീകരിക്കുകയും ചെയ്ത രാജ്യമാണ് ഫ്രാന്‍സ്. 

click me!