ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ചിനെ വീഴ്ത്തി നദാല്‍ സെമിയില്‍, അല്‍ക്കാറസ് ക്വാര്‍ട്ടറില്‍ വീണു

Published : Jun 01, 2022, 09:46 AM ISTUpdated : Jun 01, 2022, 09:48 AM IST
ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ചിനെ വീഴ്ത്തി നദാല്‍ സെമിയില്‍, അല്‍ക്കാറസ് ക്വാര്‍ട്ടറില്‍ വീണു

Synopsis

ജോക്കോവിച്ചും തമ്മിലുള്ള 59-മത്തെ പോരാട്ടമായിരുന്നു ഇത്. 29ൽ നദാലും 30ൽ ജോക്കോവിച്ചും ജയിച്ചു. ഒരു പക്ഷേ ഫ്രഞ്ച് ഓപ്പണിൽ നദാലും ജോക്കോവിച്ചും തമ്മിലുള്ള അവസാന മത്സരവുമായിരിക്കും ഇന്നത്തേത്.

പാരീസ്: ഫ്രഞ്ച് ഓപ്പണിലെ(French Open 2022) സൂപ്പർപോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ(Novak Djokovic)തോൽപ്പിച്ച്റാഫേൽ നദാൽ( Rafael Nadal) സെമിഫൈനലിൽ കടന്നു. ഒന്നിനെതിതിരെ മൂന്ന് സെറ്റുകൾക്കാണ് നദാലിന്‍റെ വിജയം. സ്കോർ 6-2, 4-6,6-2,7-6. നാലാം സെറ്റിൽ  1-4നും, 2-5നും പിന്നിട്ടുനിന്ന ശേഷമാണ് മത്സരം നദാൽ ടൈബ്രേക്കറിലെത്തിച്ചത്. 13 തവണ ഫ്രഞ്ച് ഓപ്പൺ നേടിയ റാഫേൽ നദാൽ പതിനഞ്ചാം തവണയാണ് ഫ്രഞ്ച് ഓപ്പൺ സെമിയിലെത്തുന്നത്.

ജോക്കോവിച്ചും തമ്മിലുള്ള 59-മത്തെ പോരാട്ടമായിരുന്നു ഇത്. 29ൽ നദാലും 30ൽ ജോക്കോവിച്ചും ജയിച്ചു. ഒരു പക്ഷേ ഫ്രഞ്ച് ഓപ്പണിൽ നദാലും ജോക്കോവിച്ചും തമ്മിലുള്ള അവസാന മത്സരവുമായിരിക്കും ഇന്നത്തേത്. ക്വാർട്ടറിലെ ജയത്തോടെ റാങ്കിംഗിൽ നാലാം സ്ഥാനത്തേക്ക് ഉയരാനും നദാലിനാകും. സെമിയിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് ആണ് നദാലിന്‍റെ എതിരാളി.

ക്വാര്‍ട്ടര്‍ കടമ്പ കടക്കാനാകാതെ അല്‍ക്കാറസ്

ഫ്രഞ്ച് ഓപ്പണിൽ പുരുഷ വിഭാഗത്തില്‍ സ്പാനിഷ് കൗമാര താരം കാർലോസ് അൽക്കറാസ് പുറത്തായി. മൂന്നാം സീഡ് അലക്സാണ്ടർ സ്വരേവാണ് ആറാം സീഡായ അൽക്കറാസിനെ തോൽപ്പിച്ചത്. സ്കോർ: 6-4, 6-4, 4-6, 7-6

ഫ്രഞ്ച് ഓപ്പണ്‍ : ജോക്കോവിച്ചിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടം രാത്രിയില്‍, നദാലിന് തിരിച്ചടി

ആദ്യ രണ്ട് സെറ്റ് നഷ്ടമായ ശേഷം മൂന്നാം സെറ്റ് നേടി അൽക്കറാസ് തിരിച്ചടിച്ചെങ്കിലും വാശിയേറിയ നാലാം സെറ്റ് ടൈബ്രേക്കറിൽ സ്വന്തമാക്കി അലക്സാണ്ടർ സ്വരേവ് സെമിയിൽ കടന്നു. സീസണിൽ ഏറ്റവുമധികം കിരീടങ്ങൾ നേടിയ പത്തൊൻപതുകാരനായ കാർലോസ് അൽക്കറാസ് കളിമൺ കോർട്ടിൽ നദാലിനെ തോൽപ്പിക്കുക കൂടി ചെയ്തതോടെ ഫ്രഞ്ച് ഓപ്പണിൽ കിരീടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.

 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി