ഹൊബാർട്ട് ഇന്റർനാഷണൽ: സാനിയ മിര്‍സ സഖ്യം സെമിയില്‍

Published : Jan 16, 2020, 08:56 AM ISTUpdated : Jan 17, 2020, 11:43 AM IST
ഹൊബാർട്ട് ഇന്റർനാഷണൽ: സാനിയ മിര്‍സ സഖ്യം സെമിയില്‍

Synopsis

ക്വാര്‍ട്ടറില്‍ കിംഗ്- മക്‌ഹേല്‍ സഖ്യത്തെയാണ് സാനിയ സഖ്യം തോല്‍പിച്ചത്

ഹൊബാർട്ട്: രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ടെന്നീസില്‍ തിരിച്ചെത്തിയ സാനിയ മിര്‍സ കുതിപ്പ് തുടരുന്നു. ഹൊബാർട്ട് ഇന്റർനാഷണൽ വനിതാ ഡബിൾസിൽ സാനിയ- കിചെനോക് സഖ്യം സെമിയിലെത്തി. ക്വാര്‍ട്ടറില്‍ കിംഗ്- മക്‌ഹേല്‍ സഖ്യത്തെയാണ് സാനിയ- കിചെനോക് ജോഡി തോല്‍പിച്ചത്. സ്‌കോര്‍: 6-2, 4-6, 10-4. 

അമ്മയായ ശേഷം ജയത്തുടക്കം; തിരിച്ചുവരവ് ഉജ്വലമാക്കി സാനിയ മിര്‍സ

ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ കാറ്റോ-കലാഷ്നിക്കോവ കൂട്ടുകെട്ടിനെ തോൽപ്പിച്ച് സാനിയ സഖ്യം മടങ്ങിവരവ് ഗംഭീരമാക്കിയിരുന്നു. സ്‌കോർ: 2-6, 7-6, 10-3. ചൈന ഓപ്പണില്‍ 2017 ഒക്‌ടോബറിൽ സാനിയ ഇതിനുമുന്‍പ് കളിച്ചത്.

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി