'നരേന്ദ്ര മോദി മഹാനായ നേതാവ്', പ്രധാനമന്ത്രിയെ പുകഴ്ത്തി മലയാളി താരം പിആർ ശ്രീജേഷ്

Published : Jan 25, 2026, 01:16 PM IST
PM Modi-PR Sreejesh

Synopsis

പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ സവിശേഷത എന്താണെന്ന് വെച്ചാല്‍ അദ്ദേഹം എല്ലാവരെയും ഒരുപോലെ കാണുന്നുവെന്നതാണെന്ന് ശ്രീജേഷ്.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഇന്ത്യൻ ഹോക്കിം ടീം മുന്‍ നായകനും ഒളിംപ്യനുമായ പി ആര്‍ ശ്രീജേഷ്. ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരെന്ന ചോദ്യത്തിനാണ് ശ്രീജേഷ് പ്രധാനമന്ത്രിയുടെ പേര് പറഞ്ഞത്. നമ്മുടെ പ്രധാനമന്ത്രി മഹാനായ വ്യക്തിയും നേതാവുമാണെന്ന് ശ്രീജേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ സവിശേഷത എന്താണെന്ന് വെച്ചാല്‍ അദ്ദേഹം എല്ലാവരെയും ഒരുപോലെ കാണുന്നുവെന്നതാണ്. നിങ്ങള്‍ കോടീശ്വരനോ സാധാരണക്കാരനോ കായിക താരമോ രാഷ്ട്രീയക്കാരനോ ആരുമാകട്ടെ, എല്ലാവരെയും അദ്ദേഹം ഒരുപോലെയാണ് പരിഗണിക്കുക. ആദ്ദേഹത്തിന്‍റെ ഈ സ്വഭാവവിശേഷത്തെ ഞാന്‍ ബഹുമാനിക്കുന്നു. അദ്ദേഹം നമ്മളെ പേര് ഓര്‍ക്കുന്നുവെന്നത് തന്നെ വലിയ കാര്യമാണ്. 

പപ്പ കോണ്‍ഗ്രസ്,  മമ്മി കമ്മ്യൂണിസ്റ്റ്

ഒരു കായിക താരമെന്ന നിലയില്‍ ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കുന്ന ആളല്ല. കുടുംബത്തിലെ രാഷ്ട്രീയം എന്താണെന്ന് അവതാരകന്‍ ശ്രീജേഷിനോട് ചോദിക്കുമ്പോള്‍ എന്‍റെ പപ്പ കോണ്‍ഗ്രസാണെന്നും അമ്മ കമ്മ്യൂണിസ്റ്റാണെന്നുമായിരുന്നു ശ്രീജേഷിന്‍റെ മറുപടി.

ബിജെപിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലാണ് ശ്രീജേഷിന്‍റെ അഭിമുഖത്തിന്‍റെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നമ്മുടെ പ്രധാനമന്ത്രിയെ എല്ലാവരും ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം ബഹുമാനം പിടിച്ചുവാങ്ങകുകയല്ല തന്‍റെ പെരുമാറ്റത്തിലൂടെ അത് നേടിയെടുക്കുകയാണെന്നു ഒളിംപ്യൻ പി ആര്‍ ശ്രീജേഷ് പറയുന്നത് കേള്‍ക്കു എന്നുമുള്ള അടിക്കുറിപ്പോടെയാണ് ബിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ ജൂനിയര്‍ ഹോക്കി ടീമിന്‍റെ പരിശീലകനാണ് നിലവില്‍ ശ്രീജേഷ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവർ എന്നെ ബലിയാടാക്കി, ചരിത്രത്തിൽ നിന്ന് വെട്ടിമാറ്റാൻ നോക്കി'; സോൾ ഒളിംപിക്സിലെ കറുത്ത അധ്യായം തുറന്നുപറഞ്ഞ് ബെൻ ജോൺസൺ
'ഇനി കളിക്കാൻ കഴിയില്ല'; വിരമിക്കൽ പ്രഖ്യാപിച്ച് ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‍വാള്‍