ഹോങ്കോംഗ് ഓപ്പൺ: സൈന പുറത്ത്; സിന്ധു, പ്രണോയ് മുന്നേറി

Published : Nov 13, 2019, 07:34 PM IST
ഹോങ്കോംഗ് ഓപ്പൺ: സൈന പുറത്ത്; സിന്ധു, പ്രണോയ് മുന്നേറി

Synopsis

ആവസാന ആറ് ടൂർണമെന്‍റുകളിൽ അഞ്ചാം തവണയാണ് സൈന ആദ്യ റൗണ്ടിൽ പുറത്താവുന്നത്.  

ഹോങ്കോംഗ്: ഹോങ്കോംഗ്  ഓപ്പൺ ബാഡ്മിന്‍റണിൽ സൈന നെഹ്‍വാൾ ആദ്യ റൗണ്ടിൽ പുറത്തായി. ചൈനയുടെ കായ് യാൻ യാൻ നേരിട്ടുള്ള ഗെയിമുകൾക്ക് സൈനയെ തോൽപിച്ചു. സ്കോര്‍ 13-21, 20-22. ആവസാന ആറ് ടൂർണമെന്‍റുകളിൽ അഞ്ചാം തവണയാണ് സൈന ആദ്യ റൗണ്ടിൽ പുറത്താവുന്നത്.

സൈനയ്ക്കൊപ്പം സമീർ വർമ്മയും ആദ്യ റൗണ്ടിൽ തോൽവി നേരിട്ടു. ചൈനീസ് തായ്പേയിയുടെ സു വൈ ആണ് സമീറിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ കീഴടക്കിയത്. സ്കോര്‍ 11-21, 21-13, 8-21.

 ഇതേസമയം, ലോക ചാമ്പ്യൻ പി വി സിന്ധുവുംമലയാളിതാരം എച്ച് എസ് പ്രണോയിയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സിന്ധു കൊറിയയയുടെ കിം ഗാ യൂനിനെ നേരിട്ടുള്ള ഗെയിമുകളില്‍ മറികടന്നു. സ്കോര്‍ 21-15, 21-16. തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഒംഗ്ബാമൃഫന്‍ ആണ് സിന്ധുവിന്റെ രണ്ടാം റൗണ്ടിലെ എതിരാളി.

പ്രണോയ് ചൈനയുടെ ഹുവാംഗ് യു സിയാംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ മറികടന്നു. സ്കോര്‍ 21-17, 21-17

PREV
click me!

Recommended Stories

മുന്നിൽ കരിയറിലെ വലിയ നേട്ടം, എന്നിട്ടും മാരത്തൺ ട്രാക്കിൽ തളർന്നുവീണയാളെ ചുമലിലേറ്റി അവര്‍ 2 പേരും ഫിനിഷ് ചെയ്തു; കൈയടിച്ച് കായികലോകം
അഖിലേന്ത്യ അന്തർ സർവ്വകലാശാല റഗ്ബി ചാമ്പ്യൻഷിപ്പ്, ഇരട്ട കിരീടവുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ചരിത്ര വിജയം