'ഞങ്ങളൊക്കെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം', കേരളത്തിൽ കായികഘടനയില്ലെന്ന് തുറന്നടിച്ച് എച്ച് എസ് പ്രണോയ്

Published : Oct 04, 2026, 10:26 AM IST
HS Pranoy

Synopsis

താനും എം.ആർ. അർജുനും ട്രീസ ജോളിയും ദേശീയ ക്യാമ്പുകളിലേക്ക് മാറാൻ സാധിച്ചത് കൊണ്ട് മാത്രമാണ് ബാഡ്മിന്റണിൽ ഈ നിലയിലേക്ക് രക്ഷപ്പെട്ടതെന്ന് പ്രണോയ് വ്യക്തമാക്കി.

ടോക്കിയോ: കേരളത്തിലെ കായിക മേഖലയുടെ അടിസ്ഥാന സൗകര്യങ്ങളെയും കായിക ഘടനയെയും രൂക്ഷമായി വിമർശിച്ച് ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ മെഡൽ ജേതാവ് എച്ച്.എസ്. പ്രണോയ്. സംസ്ഥാനത്ത് കായിക താരങ്ങൾക്ക് വളരാൻ അനുയോജ്യമായ പ്ലാറ്റ്‌ഫോമുകളോ സംവിധാനങ്ങളോ ഇല്ലെന്നും ഇതിൽ അധികൃതർക്ക് താല്പര്യമില്ലെന്നും പ്രണോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

താനും എം.ആർ. അർജുനും ട്രീസ ജോളിയും ദേശീയ ക്യാമ്പുകളിലേക്ക് മാറാൻ സാധിച്ചത് കൊണ്ട് മാത്രമാണ് ബാഡ്മിന്റണിൽ ഈ നിലയിലേക്ക് രക്ഷപ്പെട്ടതെന്ന് പ്രണോയ് വ്യക്തമാക്കി. കേരളത്തിൽ കഴിവുള്ള ധാരാളം യുവതാരങ്ങളുണ്ട്. എന്നാൽ ഒരു നിശ്ചിത ഘട്ടം കഴിയുമ്പോൾ ഇവരെയൊന്നും പിന്നീട് കായികരംഗത്ത് കാണാറില്ലെന്നും ഇത് വളരെ ദുഃഖകരമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന 2036-ലെ ഒളിമ്പിക്സ് ലക്ഷ്യമിട്ട് ഇപ്പോൾ തന്നെ പ്രത്യേക പദ്ധതികൾ രൂപീകരിക്കണമെന്ന് പ്രണോയ് ആവശ്യപ്പെട്ടു. ഇപ്പോൾ പുതിയ അക്കാദമികളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാൽ മാത്രമേ 10 വർഷത്തിന് ശേഷം ഒളിമ്പിക്സ് തലത്തിൽ മാറ്റുരയ്ക്കാന പ്രാപ്തിയുള്ള മികച്ച താരങ്ങളെ വാർത്തെടുക്കാൻ സാധിക്കൂ. കേരളത്തിൽ കായിക മേഖലയെ വളർത്താൻ ആരെങ്കിലും മുന്നോട്ടുവരികയാണെങ്കിൽ അതിനോട് സഹകരിക്കാൻ താൻ സന്നദ്ധനാണെന്നും പ്രണോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഏഷ്യന്‍ ഗെയിംസ് ഹോക്കി: മലേഷ്യയെ തകര്‍ത്ത് ഇന്ത്യക്ക് ചരിത്ര സ്വര്‍ണം; കൂടെ ഒളിംപിക്‌സ് യോഗ്യതയും
44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം, ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം