വിരമിക്കല്‍ തീരുമാനം മാറ്റുമെന്ന സൂചന നല്‍കി സെറീന വില്യംസ്

Published : Oct 25, 2022, 09:43 PM ISTUpdated : Oct 25, 2022, 10:00 PM IST
 വിരമിക്കല്‍ തീരുമാനം മാറ്റുമെന്ന സൂചന നല്‍കി സെറീന വില്യംസ്

Synopsis

താൻ ടെന്നിസിൽ നിന്ന് വിരമിച്ചിട്ടില്ലെന്ന് വോഗ് മാഗസിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. കോര്‍ട്ടിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ വളരെ വളരെ കൂടുതലാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്‍റെ വീട്ടിലേക്ക് വരാം. അവിടെയൊരു ടെന്നീസ് കോര്‍ട്ടുണ്ട്. വിരമിക്കലിനെക്കുറിച്ച് ഇപ്പോഴും ഞാന്‍ ചിന്തിക്കുന്നില്ല-സെറീന പറഞ്ഞു.

ന്യൂയോര്‍ക്ക്: ടെന്നിസ് ഇതിഹാസം സെറീന വില്യംസ് കോർട്ടിലേക്ക് മടങ്ങിയെത്തുമോ. താൻ വിരമിച്ചിട്ടില്ലെന്നാണ് 23 ഗ്രാൻസ്ലാം സിംഗിൾസ് കിരീടം നേടിയ സെറീന പറയുന്നത്. തിരിച്ചുവരാന്‍ സാധ്യത കൂടുതലാണെന്നും സെറീന വ്യക്തമാക്കി. 27 വർഷത്തെ ടെന്നിസ് കോർട്ട് ജീവിതം വിടാനുള്ള തീരുമാനം ഈ വർഷമാദ്യമാണ് സെറീന വില്യംസ് ആരാധകർക്ക് നൽകിയത്. യുഎസ് ഓപ്പൺ അവസാന ടൂർണമെന്‍റാകുമെന്നും സെറീന വ്യക്തമാക്കിയിരുന്നു.

ലോകടെന്നിസിന് നൽകിയ സംഭാവനകൾക്ക് നന്ദിയറിയിച്ചായിരുന്നു യുഎസ് ഓപ്പൺ സെറീനയുടെ വിരമിക്കൽ ടൂർണമെന്‍റിൽ ആദരമർപ്പിച്ചത്. എന്നാൽ ടെന്നിസിൽ നിന്ന് മാറിയുള്ള ജീവിതമില്ലെന്ന് അന്ന് തന്നെ വ്യക്തമാക്കിയ സെറീന കോർട്ടിലേക്ക് തിരിച്ചുവരുമെന്ന സൂചനയാണ് ഇപ്പോൾ നൽകുന്നത്. താൻ ടെന്നിസിൽ നിന്ന് വിരമിച്ചിട്ടില്ലെന്ന് വോഗ് മാഗസിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. കോര്‍ട്ടിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ വളരെ വളരെ കൂടുതലാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്‍റെ വീട്ടിലേക്ക് വരാം. അവിടെയൊരു ടെന്നീസ് കോര്‍ട്ടുണ്ട്. വിരമിക്കലിനെക്കുറിച്ച് ഇപ്പോഴും ഞാന്‍ ചിന്തിക്കുന്നില്ല-സെറീന പറഞ്ഞു.

സല്യൂട്ട് സറീന! പോരാട്ടം ജീവിതമാക്കിയ പെണ്ണൊരുത്തി

ഒരു ദിവസം എഴുന്നേല്‍ക്കുമ്പോള്‍ ഇനി ടെന്നീസ് കോര്‍ട്ടിലേക്ക് പോകേണ്ടെന്ന തോന്നല്‍ എന്നെ അസ്വസ്ഥയാക്കി. ജീവിതത്തിലാദ്യമായാണ് ഞാന്‍ ഒരു മത്സരം കളിക്കാതിരിക്കുന്നത്. ഇനിയുള്ള എന്‍റെ ജീവിതത്തിലെ ആദ്യ ദിവസം പോലെയാണ് എനിക്കത് തോന്നിയത്. അത് ഉള്‍ക്കൊള്ളാനുള്ള ശ്രമത്തിലാണ് ഞാനിപ്പോഴും. താൻ ഓസ്ട്രേലിയയെ എക്കാലവും ഇഷ്ടപ്പെട്ടിരുന്നുവെന്ന പരാമർശം അടുത്ത വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണില്‍ സെറീന കളിക്കുമെന്നതിന്‍റെ സൂചനയെന്നാണ് വിലയിരുത്തൽ. 41 വയസ്സുകാരിയായ സെറീന, പ്രസവത്തിനായി നേരത്തെ ടെന്നിസ് വിട്ടെങ്കിലും പിന്നീട് തിരിച്ചെത്തിയിരുന്നു.

23 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള സെറീന ഓപ്പണ്‍ യുഗത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ ടെന്നീസ് താരമാണ്. 24 ഗ്രാന്‍സ്ലാംം കിരീടങ്ങള്‍ നേടിയിട്ടുള്ള മാര്‍ഗരറ്റ് കോര്‍ട്ട് മാത്രമാണ് സെറീനക്ക് മുന്നിലുള്ള ഏക താരം.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം