കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനത്തിന് മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ, ചരിത്രമെഴുതി ലവ്ലിന ബോർഗോഹെയ്ൻ

Published : Jul 23, 2026, 03:42 PM IST
Lovlina Borgohain

Synopsis

വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ആകെ അഞ്ച് മത്സരാർത്ഥികൾ മാത്രമാണ് ഇക്കുറി പോരാട്ടത്തിനിറങ്ങുന്നത്. ഒന്നാം സീഡായ ലവ്ലിന ബോർഗോഹെയ്ൻ ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് നേരിട്ട് സെമി ഫൈനലിലേക്ക് 'ബൈ' ലഭിച്ചു.

ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന്‍റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് നടക്കും മുൻപേ ഇന്ത്യക്ക് ആദ്യ മെഡല്‍. ബോക്സിംഗ് റിംഗിൽ ഇറങ്ങുന്നതിന് മുൻപ് തന്നെ ഒളിമ്പിക് മെഡൽ ജേതാവായ ലവ്ലിന ബോർഗോഹെയ്ൻ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പാക്കി. വനിതകളുടെ 75 കിലോഗ്രാം മിഡിൽവെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിനയ്ക്ക് നേരിട്ട് സെമി ഫൈനൽ പ്രവേശനം ലഭിച്ചത്. കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗ് നിയമമനുസരിച്ച് സെമി ഫൈനലിൽ തോൽക്കുന്ന രണ്ട് താരങ്ങൾക്കും വെങ്കല മെഡൽ ലഭിക്കും. അതിനാൽ സെമിയിലെത്തിയതോടെ ലവ്ലിനയ്ക്ക് ചുരുങ്ങിയത് വെങ്കല മെഡൽ ഉറപ്പായിക്കഴിഞ്ഞു.

വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ആകെ അഞ്ച് മത്സരാർത്ഥികൾ മാത്രമാണ് ഇക്കുറി പോരാട്ടത്തിനിറങ്ങുന്നത്. ഒന്നാം സീഡായ ലവ്ലിന ബോർഗോഹെയ്ൻ ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് നേരിട്ട് സെമി ഫൈനലിലേക്ക് 'ബൈ' ലഭിച്ചു. ബാക്കിയുള്ള രണ്ട് താരങ്ങൾ തമ്മിൽ ക്വാർട്ടർ ഫൈനൽ മത്സരം കളിക്കും. സെമി ഫൈനലിൽ ജൂലൈ 31-നാണ് ലവ്ലിനയുടെ ആദ്യ മത്സരം. ഫിജി താരം ടി.കെ.ബി.പി. താഫാകിയാണ് ലവ്ലിനയുടെ എതിരാളി. ഈ മത്സരത്തിൽ വിജയിച്ചാൽ താരത്തിന് സ്വർണ്ണ മെഡൽ പോരാട്ടത്തിലേക്ക് കടക്കാം. തോറ്റാലും വെങ്കല മെഡലുമായി മടങ്ങാം.

പതാകാവാഹകയായി ലവ്ലിന; ഇന്ത്യൻ ക്യാമ്പിൽ ആവേശം

വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്നതും അസമിൽ നിന്നുള്ള ലവ്ലിനയാണ്. കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് ലഭിച്ച ഈ മെഡൽ ഉറപ്പ് ഇന്ത്യൻ സംഘത്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഇത്തവണ കായിക ഇനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചതിനാൽ (10 ഇനങ്ങൾ മാത്രം) മെഡൽ പട്ടികയിൽ തിരിച്ചടിയുണ്ടാകുമോ എന്ന് ആശങ്കയുണ്ടായിരുന്നു. മുൻപ് ബർമിംഗ്ഹാമിൽ ഇന്ത്യക്ക് 28 മെഡലുകൾ നൽകിയ ഗുസ്തി, ബാഡ്മിന്‍റൺ, ടേബിൾ ടെന്നീസ്, ഹോക്കി, ക്രിക്കറ്റ് എന്നിവ ഇക്കുറി ഗ്ലാസ്‌ഗോയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ ലഭിക്കുന്ന ഓരോ മെഡലും ഇന്ത്യക്ക് നിർണായകമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോമൺവെൽത്ത് ഗെയിംസ് തുടങ്ങും മുൻപേ ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ജൂഡോ താരം പുറത്ത്
ടോക്കിയോയിൽ ചരിത്രമെഴുതി പി വി സിന്ധു, യമഗുച്ചിയെ തകർത്ത് ജപ്പാൻ ഓപ്പൺ കിരീടം