2032 ഒളിംപിക്‌സ് വേദി: ഇന്ത്യ പിന്മാറി, പകരമെത്തുക വലിയ കായിക മത്സരങ്ങള്‍

By Web TeamFirst Published Feb 6, 2020, 11:19 AM IST
Highlights

2032ലെ ഒളിംപിക്‌സിനും പാരാലിമ്പിക്സിനും വേദി ആകാനുള്ള ശ്രമങ്ങളില്‍ നിന്ന് ഇന്ത്യ പിന്മാറി. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോണ്‍ കൊട്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. 2026ല്‍ യൂത്ത് ഒളിംപിക്‌സ് ഗെയിംസിന് വേദിയാവാനുള്ള ശ്രമം ഇന്ത്യ നടത്തുന്നുണ്ട്.

ദില്ലി: 2032ലെ ഒളിംപിക്‌സിനും പാരാലിമ്പിക്സിനും വേദി ആകാനുള്ള ശ്രമങ്ങളില്‍ നിന്ന് ഇന്ത്യ പിന്മാറി. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജോണ്‍ കൊട്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. 2026ല്‍ യൂത്ത് ഒളിംപിക്‌സ് ഗെയിംസിന് വേദിയാവാനുള്ള ശ്രമം ഇന്ത്യ നടത്തുന്നുണ്ട്. അതോടൊപ്പം 2030 ഏഷ്യന്‍ ഗെയിംസിനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇതിന് ഒരുക്കങ്ങള്‍ നടത്തേണ്ടതിനാലാണ് ഇന്ത്യ പിന്മാറുന്നതെന്ന് അറിയുന്നത്. ഇതുകഴിഞ്ഞ രണ്ട് വര്‍ഷം മാത്രമാണ് ഒളിംപിക്‌സിന് അവശേഷിക്കുന്നത്. രണ്ടുവര്‍ഷത്തെ ഇടവേളിയില്‍ ഒളിംപിക്‌സിന് ഒരുങ്ങാന്‍ സാധിക്കില്ലെന്നാണ് ഇന്ത്യയുടെ ദേശീയ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് നരിന്ദര്‍ ബത്ര പറയുന്നത്. 

കേന്ദ്ര സര്‍ക്കാരാണ് അന്തിമമായി അഭിപ്രായം പറയേണ്ടിയിരുന്നത്. കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരമാണ്് ദേശീയ ഒളിംപിക് കമ്മിറ്റി ഇക്കാര്യം ഐഒസിയെ അറിയിച്ചത്. പന്ത്രണ്ട് ബില്ല്യണ്‍ ഡോളറാണ് ഗെയിംസിനായി ചെലവഴിക്കേണ്ടിയിരുന്നത്. ഇതില്‍ ആറ് ബില്ല്യണ്‍ ഡോളര്‍ ഐഒസി നല്‍കുമായിരുന്നു. 

2020ല്‍ ജപ്പാനാണ് ഒളിംപിക്‌സിന് വേദിയാകുന്നത്. 2024ലെ ഗെയിംസ് പാരിസിലും നടക്കും. 2028ലെ ഗെയിംസ് ലോസ് ആഞ്ചല്‍സിലായിരിക്കുമെന്നാണ് വിവരം. ജര്‍മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ 2032 വേദിക്കായി മത്സരരംഗത്തുണ്ട്. 

1984ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസ്, 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ എന്നിവയാണ് ക്രിക്കറ്റ്, ഹോക്കി ലോകകപ്പുകള്‍ക്ക് പുറമെ ഇന്ത്യ വേദിയൊരുക്കിയ വമ്പന്‍ മത്സരങ്ങള്‍.

click me!