ഇന്ത്യന്‍ ഹോക്കി താരം മന്‍ദീപ് സിംഗിനും കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Aug 10, 2020, 5:46 PM IST
Highlights

ഇന്ത്യന്‍ ഹോക്കി താരം മന്‍ദീപ് സിംഗിനും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യന്‍ ഹോക്കി ടീമില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി.

ബംഗളൂരു: ഇന്ത്യന്‍ ഹോക്കി താരം മന്‍ദീപ് സിംഗിനും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യന്‍ ഹോക്കി ടീമില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ്, സുരേന്ദ്രര്‍ കുമാര്‍, ജസ്‌കരണ്‍ സിംഗ്, വരുണ്‍ കുമാര്‍, കൃഷ്ണന്‍  ബഹാദൂര്‍ പഥക് എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ദേശീയ ക്യാമ്പിന് വേണ്ടി ബംഗളൂരു സായി ക്യാമ്പില്‍ എത്തി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് താരത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്‌പോര്‍ട്‌സ് അതോററ്റി ഓഫ് ഇന്ത്യ ഈ കാര്യം വ്യക്തമാക്കി. നേരത്തെ കോവിഡ് പോസറ്റീവായ താരങ്ങള്‍ക്കൊപ്പം മന്‍ദീപിനേയും ചികിത്സിക്കുന്നുണ്ടെന്ന് സായി അധികാരികള്‍ വ്യക്തമാക്കി. ഓഗസ്റ്റ് 20ന് മുന്‍പ് ദേശീയ ക്യാമ്പ് തുടങ്ങുന്നതിന് മുന്നോടിയായാണ് താരങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തിയത്.

മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സായിയുടെ ദക്ഷിണേന്ത്യന്‍ സെന്ററില്‍ മടങ്ങിയെത്തിയ കായിക താരങ്ങള്‍ക്ക് സായി നിര്‍ബന്ധിത കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ആദ്യഘട്ടത്തില്‍ നടത്തിയ ദ്രുത പരിശോധനയില്‍ പലതാരങ്ങളും നെഗറ്റീവ് ആയിരുന്നു. എന്നാല്‍ കൊവിഡ് ലക്ഷണം കാണിച്ചതോടെ ഇവരെ പിസിആര്‍ ടെസ്റ്റിന് വിധേയമാക്കുകയായിരുന്നു.
 

click me!