പരിശീലനത്തിന് പണമില്ല; ബിഎംഡബ്ല്യു കാര്‍ വില്‍പ്പനയ്ക്ക് വച്ച് ദ്യുതി ചന്ദ്

By Web TeamFirst Published Jul 11, 2020, 10:07 PM IST
Highlights

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബിഎംഡബ്ല്യു കാര്‍ വില്‍പ്പനയ്ക്ക് വച്ച് ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരി ദ്യുതി ചന്ദ്. കൊവിഡ് വ്യാപനമാണ് ദ്യതിയേയും ചതിച്ചത്.

ഭുവനേശ്വര്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബിഎംഡബ്ല്യു കാര്‍ വില്‍പ്പനയ്ക്ക് വച്ച് ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരി ദ്യുതി ചന്ദ്. കൊവിഡ് വ്യാപനമാണ് ദ്യതിയേയും ചതിച്ചത്. ബിഎംഡബ്ല്യു കാര്‍ വില്‍പ്പനയ്ക്കുണ്ടെന്ന് പറഞ്ഞ് ദ്യുതി ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. എന്നാല്‍ പോസ്റ്റ് വാര്‍ത്താപ്രാധാന്യം നേടിയതോടെ താരം പോസ്റ്റ് പിന്‍വലിച്ചു. 

പരിശീലനത്തിന് പണം കണ്ടെത്താനെന്ന പേരിലാണ് ദ്യുതി പോസ്റ്റ് പങ്കുവച്ചത്. ഒഡിയ ഭാഷയിലെഴുതിയ പോസ്റ്റിന്റെ മലയാള പരിഭാഷ ഇങ്ങനെ.. ''എന്റെ ബിഎംഡബ്ല്യു കാര്‍ വില്‍ക്കാനുണ്ട്. വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് എന്നെ മെസഞ്ചറില്‍ ബന്ധപ്പെടാം.'' ഇതിനൊപ്പം ബിഎംഡബ്ല്യു കാറിനൊപ്പം നില്‍ക്കുന്ന ചിത്രവും ദ്യുതി പോസ്റ്റ് ചെയ്തിരുന്നു.

ഏഷ്യന്‍ ഗെയിംസിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് നല്‍കിയ മൂന്നു കോടി രൂപ സമ്മാനത്തുകയില്‍നിന്ന് 40 ലക്ഷമെടുത്താണ് ദ്യുതി കാര്‍ വാങ്ങിയത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌പോണ്‍സര്‍മാര്‍ കിട്ടാനില്ലെന്ന് ദ്യുതി ദേശീയ മാധ്യമത്തിനോട് പറഞ്ഞു. ''ടോക്കിയോ ഒളിംപിക്‌സിനുള്ള തയാറെടുപ്പിലായതിനാല്‍ പരിശീലനം മുടക്കാന്‍ പറ്റില്ല. അതിന് പണം വേണം. 

പരിശീലക സംഘത്തിലെ ആളുകള്‍ക്കുള്ള ശമ്പളം സഹിതം ഏതാണ്ട് അഞ്ചു ലക്ഷത്തോളം രൂപയാണ് പ്രതിമാസം പരിശീലന ചെലവ്. ഈ സാചര്യത്തിലാണ് കാറ് വില്‍ക്കാമെന്ന ചിന്ത വന്നത്.'' ദ്യുതി പറഞ്ഞു.

click me!