ജപ്പാന്‍ ഓപ്പണ്‍: പി വി സിന്ധു ക്വാര്‍ട്ടറില്‍ പുറത്ത്

Published : Jul 26, 2019, 01:11 PM IST
ജപ്പാന്‍ ഓപ്പണ്‍: പി വി സിന്ധു ക്വാര്‍ട്ടറില്‍ പുറത്ത്

Synopsis

ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പം പൊരുതിയ സിന്ധുവിന് രണ്ടാം ഗെയിമില്‍ കാര്യമായ പോരാട്ടം പുറത്തെടുക്കാനായില്ല.

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ പി വി സിന്ധു പുറത്ത്. ക്വാര്‍ട്ടറില്‍ ജപ്പാന്റെ അകനെ യമഗുച്ചിയോടാണ് സിന്ധു നേരിട്ടുള്ള ഗെയിമുകളില്‍ തോറ്റ് പുറത്തായത്. സ്കോര്‍ 18-21 15-21. കഴിഞ്ഞ ആഴ്ച നടന്ന ഇന്‍ഡോനേഷ്യന്‍ ഓപ്പണ്‍ ഫൈനലിലും സിന്ധു യമഗുച്ചിയോട് തോറ്റിരുന്നു.

ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പം പൊരുതിയ സിന്ധുവിന് രണ്ടാം ഗെയിമില്‍ കാര്യമായ പോരാട്ടം പുറത്തെടുക്കാനായില്ല. അതേസമയം, പുരുഷ വിഭാഗത്തില്‍  ഇന്ത്യയുടെ പ്രതീക്ഷയായി സായ് പ്രണീത് സെമിയിലെത്തി.

ക്വാര്‍ട്ടറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഇന്‍ഡോനേഷ്യയുടെ സുഗിയാര്‍ട്ടോയെ ആണ് പ്രണീത് മറികടന്നത്. സ്കോര്‍ 21-12 21-15.  സെമിയില്‍ ജപ്പാന്റെ കെന്റോ മൊമൊട്ടയാണ് പ്രണീതിന്റെ എതിരാളി.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു