പഞ്ചായത്തില്‍ ഒന്നല്ല, എല്ലാ വാർഡുകളിലും കളിക്കളം, രാജ്യത്തിനു തന്നെ മാതൃകയായി കേളകം പഞ്ചായത്ത്

Published : Nov 09, 2025, 11:03 AM IST
Kelakam Panchayath

Synopsis

ക്രിക്കറ്റും ഫുട്ബോളും മാത്രമല്ല കളരിയും കരാട്ടെയും റോളർ സ്കേറ്റിങ്ങുമെല്ലാമുണ്ട്. ചെസ്സ്, യോഗ, ബാഡ്മിന്‍റണ്‍ തുടങ്ങി ഇൻഡോർ കളിക്കളങ്ങളും തയ്യാർ.

കണ്ണൂര്‍: കണ്ണൂരിന്‍റെ കായിക ഭൂപടത്തിൽ പുതുചരിത്രം കുറിക്കുകയാണ് കേളകം.മലയോര ജനതയുടെ കായിക സ്വപ്നങ്ങൾക്ക് നിറം ചാർത്തുന്നൊരു ചുവടുവയ്പ്പ്. എല്ലാ വാർഡുകളിലും കളിക്കളങ്ങളുളള രാജ്യത്തെ ആദ്യ ഗ്രാമപഞ്ചായത്തെന്ന നേട്ടത്തിലേക്കടുക്കുകയാണ് കണ്ണൂർ കേളകം പഞ്ചായത്ത്. 13 വാർഡുകളിലായി 26 കളിക്കളങ്ങളാണ് കേളകത്തൊരുങ്ങിയത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കളിക്കളം.

ക്രിക്കറ്റും ഫുട്ബോളും മാത്രമല്ല കളരിയും കരാട്ടെയും റോളർ സ്കേറ്റിങ്ങുമെല്ലാമുണ്ട്. ചെസ്സ്, യോഗ, ബാഡ്മിന്‍റണ്‍ തുടങ്ങി ഇൻഡോർ കളിക്കളങ്ങളും തയ്യാർ. നിലവിലുളളവ നവീകരിച്ചും പുറമ്പോക്കുകളിൽ പുതിയ ഗ്രൗണ്ടുകൾ നിർമ്മിച്ചുമായിരുന്നു തുടക്കം. ജനകീയ മുന്നേറ്റത്തിന് ആരാധനാലയങ്ങളും സ്കൂളുകളും സ്വകാര്യവ്യക്തികളുമെല്ലാം ഇടം നൽകി.

ലഹരി കളിക്കളങ്ങളോടായ ചെറുപ്പം നേട്ടങ്ങളുമെത്തിച്ചു. കേളകത്ത് പരിശീലിച്ച അ‍ഞ്ജലി കെ ജോർജ് ദേശീയ റോവിങ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി. രണ്ടുവർഷം മുൻപ് ആരംഭിച്ച പദ്ധതിവഴി സംസ്ഥാന തലത്തിലേക്കും കുട്ടികളെത്തി. കുട്ടികളുടെ പരിശീലനത്തിനൊപ്പം പ്രായമുളളവരേയും കളിക്കളത്തിലേക്ക് എത്തിക്കുകയാണ് അടുത്തലക്ഷ്യം. മാതൃകയാണ് കളിക്കളങ്ങളിലൂടെ സാമൂഹിക മുന്നേറ്റമെന്ന കേളകം മോഡൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം