ആൻസി സോജനെതിരായ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ

Published : Sep 30, 2026, 01:08 PM IST
Long Jump Queen Ancy Sojan

Synopsis

ഏഷ്യൻ ഗെയിംസിൽ ലോംഗ് ജംപിൽ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെ മത്സര സമയത്ത് ആൻസി ധരിച്ചിരുന്ന ആഭരണങ്ങൾ, ഹെയർസ്റ്റൈൽ, മേക്കപ്പ് എന്നിവയെ കുറിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ശക്തമായത്.

തിരുവനന്തപുരം: മലയാളി അത്ലെറ്റ് ആൻസി സോജനെതിരായ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ. ആൻസിയെ വ്യക്തിപരമായ പരിഹാസങ്ങളിലൂടെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല. ആൻസി നേട്ടത്തിലെത്തിയത് കഠിനാധ്വാനവും അർപ്പണ ബോധവും കൊണ്ടാണെന്ന് വ്യക്തമാക്കിയ അസോസിയേഷൻ #standwithancy ക്യാമ്പയിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ ലോംഗ് ജംപിൽ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെ മത്സര സമയത്ത് ആൻസി ധരിച്ചിരുന്ന ആഭരണങ്ങൾ, ഹെയർസ്റ്റൈൽ, മേക്കപ്പ് എന്നിവയെ കുറിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ശക്തമായത്. ആഭരണങ്ങൾ അഴിച്ചുവെച്ച് ചാടിയിരുന്നെങ്കിൽ സ്വർണം കിട്ടുമായിരുന്നു എന്ന രീതിയിൽ വിമർശനം രൂക്ഷമായതോടെ ആൻസിയും കുടുംബവും ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇത്തരം സ്റ്റൈലുകൾ ട്രാക്കിൽ ആൻസിയുടെ ആത്മവിശ്വാസം കൂട്ടാനാണ് സഹായിക്കുന്നതെന്നാണ് ആൻസിയുടെ സഹോദരി പ്രതികരിച്ചത്. അധ്വാനത്തെ മാനിച്ചില്ലെങ്കിലും നിന്ദിക്കരുതെന്നും മാലയിട്ടുകൊണ്ടാണ് താൻ അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് തകർത്തതെന്നും ആൻസിയും പ്രതികരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഷൂട്ട് ഓഫിൽ കൊറിയയെ വീഴ്ത്തി, ഏഷ്യൻ ഗെയിംസില്‍ രണ്ടാം സ്വര്‍ണം അമ്പെയ്തിട്ട് ആര്‍ച്ചറി ടീം
ലോകറെക്കോര്‍ഡ്‌ പ്രകടനം, സ്വര്‍ണം അമ്പെയ്‌തിട്ട്‌ ഇന്ത്യന്‍ വനിതകള്‍, ഫൈനലില്‍ ചൈനയെ കീഴടക്കി