ലോകറെക്കോര്‍ഡ്‌ പ്രകടനം, സ്വര്‍ണം അമ്പെയ്‌തിട്ട്‌ ഇന്ത്യന്‍ വനിതകള്‍, ഫൈനലില്‍ ചൈനയെ കീഴടക്കി

Published : Sep 30, 2026, 09:24 AM IST
COMPOUND ARCHERY GOLD WINNING TEAM

Synopsis

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം വെടിവെച്ചിട്ടു. കോമ്പൗണ്ട്‌ ആര്‍ചറിയിലാണ്‌ ഇന്ത്യ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്‌. ജ്യോതി സുരേഖ, ചികിത തനിപര്‍തി, പ്രിതിക പ്രദീപ്‌ എന്നീ ത്രയങ്ങളാണ്‌ ഇന്ത്യക്കായി കോമ്പൗണ്ട്‌ ആര്‍ചറിയില്‍ മത്സരിച്ചത്‌.

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം അമ്പെയ്‌തിട്ടു. കോമ്പൗണ്ട്‌ ആര്‍ചറിയിലാണ്‌ ഇന്ത്യ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്‌. ജ്യോതി സുരേഖ വെന്നം, ചികിത തനിപര്‍തി, പ്രിതിക പ്രദീപ്‌ എന്നീ ത്രയങ്ങളാണ്‌ ഇന്ത്യക്കായി കോമ്പൗണ്ട്‌ ആര്‍ചറിയില്‍ മത്സരിച്ചത്‌. സ്വര്‍ണ മെഡല്‍ പോരില്‍ ചൈന ഉയര്‍ത്തിയ വെല്ലുവിളി 238-234 മാര്‍ജിനില്‍ മറികടന്നു. ഇതാകട്ടെ, കൊറിയന്‍ ടീം സ്ഥാപിച്ച ലോകറെക്കോര്‍ഡ്‌ പ്രകടനത്തിനൊപ്പമാണ്‌.

ഐചി നഗോയ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന ഏഴാമത്തെ സ്വര്‍ണമാണിത്‌. സെമി ഫൈനലില്‍ ഇന്ത്യ ദക്ഷിണ കൊറിയയെയാണ്‌ തോല്‍പ്പിച്ചത്‌. അതും ആവേശകരമായ പോരാട്ടമായിരുന്നു. 234-233 മാര്‍ജിനിലായിരുന്നു ജയം. വെങ്കല മെഡല്‍ മത്സരത്തില്‍ കൊറിയ ചൈനീസ്‌ തായ്‌പേയിയെ തോല്‍പ്പിച്ചു.

2023 ഏഷ്യാഡിലും വനിതകളുടെ കോമ്പൗണ്ട്‌ ആര്‍ചെറിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക്‌ എതിരില്ലായിരുന്നു. ജപ്പാനില്‍ ഏറ്റവും സാധ്യത കല്‌പിക്കപ്പെട്ട ടീം കൊറിയയുടേതായിരുന്നു. എന്നാല്‍, സെമിയില്‍ ഇഞ്ചോടിഞ്ച്‌ പോരില്‍ ഇന്ത്യ ജയിച്ചതോടെ ഫൈനലിലും ആ ആത്മവിശ്വാസം ഗുണം ചെയ്‌തു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV
Read more Articles on
click me!

Recommended Stories

ചൈനയെ അമ്പെയ്ത് വീഴ്ത്തി വനിതകള്‍, ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ റെക്കോർഡോടെ ഇന്ത്യക്ക് സ്വർണം
സ്പോർട്സുമായി ബന്ധമുള്ളവർ ഇങ്ങനെ ചെയ്യില്ല, സൈബർ ആക്രമണത്തിനെതിരെ തുറന്നടിച്ച് ആൻസി സോജൻ