സ്കൂള്‍ കുട്ടികള്‍ക്കായി ഫിറ്റ്നെസ് ചാനലുമായി കേരള ഒളിമ്പിക് അസോസിയേഷൻ

By Web TeamFirst Published Aug 11, 2020, 8:55 AM IST
Highlights

സ്കൂളുകളും മൈതാനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് വ്യായാമം നഷ്ടപ്പെടുന്നു. മാനസികവും ശാരീരികയുമായ കുട്ടികളുടെ വളർച്ചയെ ഇത് ബാധിക്കുമെന്ന വിലയിരുത്തലുകള്‍ സജീവമാണ്. 

സ്കൂൾ കുട്ടികൾക്കായി കേരള ഒളിമ്പിക് അസോസിയേഷൻ ഓൺലൈൻ ഫിറ്റ്നെസ് പരിപാടി തുടങ്ങി. സ്റ്റേ ഫിറ്റ് എന്ന പേരിൽ തുടങ്ങിയ പരിപാടി ഒളിമ്പിക് അസോസിയേഷന്റെ യുടൂബ് ചാനൽ വഴിയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

സ്കൂളുകളും മൈതാനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുട്ടികൾക്ക് വ്യായാമം നഷ്ടപ്പെടുന്നു. മാനസികവും ശാരീരികയുമായ കുട്ടികളുടെ വളർച്ചയെ ഇത് ബാധിക്കുമെന്ന വിലയിരുത്തലുകള്‍ സജീവമാണ്. ഇതിന് പരിഹാരമായാണ് കേരള ഒളിമ്പിക് അസോസിയേഷൻ സായ് എൽഎൻസിപിയുമായി ചേർന്ന് ഓൺലൈൻ ഫിറ്റ്നെസ് പരിപാടി തുടങ്ങിയത്.മന്ത്രി ഇ പി ജയരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ദിവസവും 45 മിനിട്ട് നീണ്ട് നിൽക്കുന്ന സ്റ്റേ ഫിറ്റ് എന്ന ക്ലാസ് കേരള ഒളിമ്പിക് ചാനൽ വഴിയാണ് സംപ്രേക്ഷണം ചെയ്യുന്നത്. പ്രൈമറി തലം മുതൽ ഹയർസെക്കന്ററി തലം വരെയുള്ള കുട്ടികൾക്ക് പ്രത്യേകപരിശീലമാണ് തയ്യാറാക്കിയിരിക്കുന്നത്. യോഗയും ഉൾപ്പെടുത്തിട്ടുണ്ട്. കുട്ടികൾക്കൊപ്പം മാതാപിതാക്കൾക്കും പരിപാടിയിൽ പങ്കെടുക്കാം.

click me!