'ഹോട്ടല്‍ മുറിയില്‍ വെച്ച് കയറിപ്പിടിച്ചു'; കോച്ചിനെതിരെ ലൈംഗിക പീഡന പരാതിയുമായി മലയാളി ഹാന്‍ഡ്ബോള്‍ താരം

By Gopala krishnanFirst Published Sep 22, 2022, 10:05 AM IST
Highlights

ഇതേപ്പറ്റി ആരോടും പറയരുതെന്നും പറഞ്ഞാല്‍ കായിക ഭാവി തന്നെ ഇല്ലാതാക്കുമെന്നും ജയസിംഹന്‍ പറഞ്ഞതായും പെണ്‍കുട്ടി പറയുന്നു. തൊട്ടടുത്ത ദിവസം പുലര്‍ച്ചെ തന്നെ അടുത്തറിയാവുന്ന ഷംനാദ് എന്ന ഹാന്‍ഡ് ബോള്‍ താരത്തോട് ഈ കാര്യം പറഞ്ഞതായി പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ ആരോടും പറയരുത് എന്ന ഉപദേശമാണ് തനിക്ക് കിട്ടിയതെന്നും കുട്ടി പറഞ്ഞു.

കൊച്ചി: ദേശീയ ഹാന്‍ഡ്ബോള്‍ താരത്തെ കോച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കഴിഞ്ഞ വര്‍ഷം ടൂര്‍ണമെന്‍റിന് പോയപ്പോള്‍ എറണാകുളത്തെ ഹോട്ടലില്‍ വെച്ച് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചെന്നാണ് കേരളത്തിന്‍റെ കായികതാരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഹാന്‍ഡ്ബോള്‍ കോച്ചായ ജയസിംഹനെതിരെയാണ് പരാതി.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തേവര കോളേജില്‍ വെച്ച് നടന്ന ഹാ‍ന്‍‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം വുമന്‍സ് കോളേജിനെ പ്രതിനിധീകരിച്ചാണ് പോയത്. ടീം കോച്ചായി വന്നത് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് വിരമിച്ച ജയസിംഹൻ. ആദ്യ ദിവസം രാത്രി താമസിക്കുന്ന ഹോട്ടലില്‍ വെച്ച് തന്നോട് മോശമായി പെരുമാറുകയും താന്‍ മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു എന്നും പെണ്‍കുട്ടി പറഞ്ഞു.

'അടുത്ത കളി പാകിസ്ഥാനോടും തോല്‍ക്കൂ'; ഹാര്‍ദിക്കിനെ ട്രോളി പാക് നടി, 'എയറിലേക്ക്' വിട്ട് ആരാധകര്‍

ഇതേപ്പറ്റി ആരോടും പറയരുതെന്നും പറഞ്ഞാല്‍ കായിക ഭാവി തന്നെ ഇല്ലാതാക്കുമെന്നും ജയസിംഹന്‍ പറഞ്ഞതായും പെണ്‍കുട്ടി പറയുന്നു. തൊട്ടടുത്ത ദിവസം പുലര്‍ച്ചെ തന്നെ അടുത്തറിയാവുന്ന ഷംനാദ് എന്ന ഹാന്‍ഡ് ബോള്‍ താരത്തോട് ഈ കാര്യം പറഞ്ഞതായി പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ ആരോടും പറയരുത് എന്ന ഉപദേശമാണ് തനിക്ക് കിട്ടിയതെന്നും കുട്ടി പറഞ്ഞു.

പരാതിയെ കുറിച്ച് അന്വേഷിക്കാൻ പല തവണ വിളിച്ചെങ്കിലും ജയസിംഹൻ പ്രതികരിച്ചില്ല. അതേ സമയം വനിതാ താരത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജയസിംഹനെ ഹാന്‍ഡ് ബാള്‍ അസോസിയേഷന്‍ ജില്ലാ ഭാരവാഹിത്വത്തിൽ നിന്നും മാറ്റാന്‍ തീരുമാനിച്ചു എന്ന് കാണിച്ച് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എസ്എസ് സുധീര്‍ സംസ്ഥാന ഹാന്‍ഡ് ബോള്‍ അസോസിയേഷൻ വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ചു.

എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ എസ്എസ് സുധീര്‍ തയ്യാറായില്ല. ഇപ്പോഴും പോലീസ് ടീമിനെ പരിശീലിപ്പിക്കുന്ന ജയസിംഹന്‍ തന്‍റെ സ്വാധീനം ഉപയോഗിച്ച് വുമന്‍സ് സെല്ലില്‍ കൊടുത്ത പരാതി പോലും അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും പെണ്‍കുട്ടി ആരോപിക്കുന്നു.

click me!