കൊറിയ ഓപ്പണ്‍: പി കശ്യപിന് സെമിയില്‍ തോല്‍വി

Published : Sep 28, 2019, 05:05 PM IST
കൊറിയ ഓപ്പണ്‍: പി കശ്യപിന് സെമിയില്‍ തോല്‍വി

Synopsis

ആദ്യ ഗെയിമില്‍ ഇരുതാരങ്ങളും അക്രമണോത്സുക കളിക്ക് മുതിര്‍ന്നില്ല. ഇടയ്ക്കിടെ കശ്യപിന്റെ പിഴവുകളില്‍ പോയന്റുകള്‍ നേടിയ മൊമോട്ട ആദ്യ ഗെയിം അനായാസം സ്വന്തമാക്കി.  

സോള്‍: കൊറിയ ഓപ്പണ്‍ സൂപ്പര്‍ 5000 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. പുരുഷ സിംഗിള്‍സില്‍ അവസാന പ്രതീക്ഷയായിരുന്ന പി  കശ്യപ് സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ടയോട് തോറ്റ് പുറത്തായി. സ്കോര്‍ 21-13, 21-15. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മൊമോട്ടയോട് കശ്യപിന്റെ നാലാം തോല്‍വിയാണിത്.

ആദ്യ ഗെയിമില്‍ തന്നെ പോയന്റ് നേടി തുടങ്ങിയ മൊമോട്ടയെ ലോക റാങ്കിംഗില്‍ ആറാം സ്ഥാനക്കാരനായ കശ്യപ് 2-2ന് ഒപ്പം പിടിച്ചെങ്കിലും പിന്നീട് മൊമോട്ട തുടര്‍ച്ചയായി നാലു പോയന്റ് നേടി ആധിപത്യം തിരിച്ചുപിടിച്ചു. ആദ്യ ഗെയിമില്‍ ഇരുതാരങ്ങളും അക്രമണോത്സുക കളിക്ക് മുതിര്‍ന്നില്ല. ഇടയ്ക്കിടെ കശ്യപിന്റെ പിഴവുകളില്‍ പോയന്റുകള്‍ നേടിയ മൊമോട്ട ആദ്യ ഗെയിം അനായാസം സ്വന്തമാക്കി.

രണ്ടാം ഗെയിമിലും തുടക്കത്തില്‍ 3-9ന് പിന്നിലായി പോയ കശ്യപ് പിന്നീട് തുടര്‍ച്ചയായി നാലു പോയന്റ് നേടി തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയെങ്കിലും മൊമോട്ട തിരിച്ചടിച്ചു. എന്നിട്ടും 12-12ന് ഒപ്പം പിടിച്ച കശ്യപിന് പിന്നീട് ആ മികവ് പുറത്തെടുക്കാനാവാഞ്ഞതോടെ 21-15ന് മൊമൊട്ട ഗെയിമും മത്സരവും സ്വന്തമാക്കി.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു