ഇത്തവണ ലക്ഷ്യം തെറ്റിയില്ല, ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലക്ഷ്യ സെന്നിന്‌ കിരീടം, ജര്‍മനിയില്‍ പി വി സിന്ധുവും ചാമ്പ്യനായി

Published : Nov 02, 2026, 12:31 AM IST
lakshya sen and pv sindhu

Synopsis

ജര്‍മനിയില്‍ നടന്ന ഹൈലോ ഓപണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യക്ക്‌ ഇരട്ടക്കിരീടം. പുരുഷ വിഭാഗത്തില്‍ ലക്ഷ്യ സെന്നും വനിതാ വിഭാഗത്തില്‍ പി വി സിന്ധുവും ജേതാക്കളായി. ഫൈനലില്‍ രണ്ട്‌ പേരും നേരിട്ട ഗെയിമുകള്‍ക്ക്‌ ജയിച്ചു. 39 മിനുട്ടില്‍ സിന്ധു ഫൈനല്‍ ജയിച്ചു.

ന്യൂഡല്‍ഹി: ജര്‍മനിയില്‍ നടന്ന ഹൈലോ ഓപണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യക്ക്‌ ഇരട്ടക്കിരീടം. പുരുഷ വിഭാഗത്തില്‍ ലക്ഷ്യ സെന്നും വനിതാ വിഭാഗത്തില്‍ പി വി സിന്ധുവും ജേതാക്കളായി. ഫൈനലില്‍ രണ്ട്‌ പേരും നേരിട്ട ഗെയിമുകള്‍ക്ക്‌ ജയിച്ചു.

ഫൈനലില്‍ ഇന്തോനേഷ്യയുടെ ലോക ആറാം നമ്പര്‍ താരം ജോനാഥന്‍ ക്രിസ്‌റ്റിയെയാണ്‌ ലക്ഷ്യ സെന്‍ തോല്‍പ്പിച്ചത്‌ (21-17, 21-10). പി വി സിന്ധു ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ക്യേര്‍സ്‌ഫെല്‍ഡിനെ 21-12,21-14 ന്‌ കീഴടക്കി. 39 മിനുട്ടില്‍ സിന്ധു ഫൈനല്‍ ജയിച്ചു. ഈ വര്‍ഷം സിന്ധു നേടുന്ന രണ്ടാമത്തെ ബി ഡബ്ല്യു എഫ്‌ കിരീടമാണിത്‌.

ലക്ഷ്യ സെന്‍ ഒരു വര്‍ഷമായി കിരീടവിജയമില്ലാതെ സമ്മര്‍ദത്തിലാണ്‌. രണ്ടാമത്തെ ഹൈലോ ഓപണ്‍ ട്രോഫി ഉയര്‍ത്തിക്കൊണ്ടാണ്‌ താരം കിരീടവരള്‍ച്ചക്ക്‌ അറുതിവരുത്തിയത്‌. 2025 നവംബറില്‍ ഓസ്‌ട്രേലിയന്‍ ഓപണ്‍ ജേതാവായതിന്‌ ശേഷം ലക്ഷ്യ സെന്നിന്‌ കിരീടപ്പോരില്‍ ലക്ഷ്യം തെറ്റിയിരുന്നു. ഈ വര്‍ഷം ഓള്‍ ഇംഗ്ലണ്ട്‌ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയത്‌ മാത്രമാണ്‌ ലക്ഷ്യയുടെ ശ്രദ്ധേയ പ്രകടനം. പരിക്കും ഫോം നഷ്ടവും കാരണം വലഞ്ഞ താരത്തിന്‌ ജര്‍മനിയിലെ കിരീടവിജയം പുത്തന്‍ ഉണര്‍വേകും. ഇന്തോനേഷ്യന്‍ താരം ക്രിസ്‌റ്റിയുമായി നേര്‍ക്കു നേര്‍ വന്ന എട്ടാം മത്സരത്തില്‍ ജയിച്ച ലക്ഷ്യ സെന്‍, ഹെഡ്‌ ടു ഹെഡ്‌ റെക്കോര്‍ഡ്‌ 4-4ന്‌ തുല്യമാക്കുകയും ചെയ്‌തു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV
Read more Articles on
click me!

Recommended Stories

സ്കൂൾ കായികമേള: സമഗ്ര കവറേജിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിന്; 'മിന്നും താരം' പുരസ്കാരം ശ്രീഹരിക്കും അനാമികയ്ക്കും
സംസ്ഥാന സ്‌കൂള്‍ കായിക മേള: സ്‌പോര്‍ട്‌സ്‌ ജേര്‍ണലിസ്‌റ്റ്‌ പുരസ്‌കാരം ശ്രീഹരിക്കും അനാമികയ്‌ക്കും