സംസ്ഥാന സ്‌കൂള്‍ കായിക മേള: സ്‌പോര്‍ട്‌സ്‌ ജേര്‍ണലിസ്‌റ്റ്‌ പുരസ്‌കാരം ശ്രീഹരിക്കും അനാമികയ്‌ക്കും

Published : Oct 31, 2026, 08:39 PM IST
സ്‌പോര്‍ട്‌സ്‌ ജേര്‍ണലിസ്‌റ്റ്‌ പുരസ്‌കാരം അനാമിക അജേഷിനും ശ്രീഹരി കരിക്കനും സമ്മാനിക്കുന്നു

Synopsis

സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ചു കേരള സ്പോർട്സ് ജേര്‍ണലിസ്‌റ്റ്‌ അസോസിയേഷൻ നൽകുന്ന മികച്ച ആൺ അത് ല റ്റിനുള്ള യു. എച്ച്. സിദ്ധിക്ക് മെമ്മോറിയൽ അവാർഡ് തിരുവനന്തപുരം ജിവി രാജ സ്കൂളിലെ ശ്രീഹരി കരിക്കനും പെൺകുട്ടികളുടെ വിഭാഗത്തിൽ പി. ടി. ബേബി മെമ്മോറിയൽ അവാർഡ് അനാമിക അജേഷിനും.

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ചു കേരള സ്പോർട്സ് ജേര്‍ണലിസ്‌റ്റ്‌ അസോസിയേഷൻ നൽകുന്ന മികച്ച ആൺ അത് ല റ്റിനുള്ള യു. എച്ച്. സിദ്ധിക്ക് മെമ്മോറിയൽ അവാർഡ് തിരുവനന്തപുരം ജിവി രാജ സ്കൂളിലെ ശ്രീഹരി കരിക്കനും പെൺകുട്ടികളുടെ വിഭാഗത്തിൽ പി. ടി. ബേബി മെമ്മോറിയൽ അവാർഡ് അനാമിക അജേഷിനും. കായികമേളയുടെ മുഖ്യ വേദിയായ എൻഐടി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത കായികതാരങ്ങളായ പ്രീജ ശ്രീധരൻ, പി. യു. ചിത്ര, കുഞ്ഞുമുഹമ്മദ് എന്നിവർ ചേർന്ന് ഇരുവർക്കും അവാർഡുകൾ സമ്മാനിച്ചു.

5000 രൂപയും ഫലകവും അടങ്ങുന്നതായിരുന്നു അവാർഡ്. തിരുവനന്തപുരം G. V. രാജ സ്കൂളിലെ ശ്രീഹരി ജൂനിയർ വിഭാഗം 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും മീറ്റ് റെക്കോർഡോടെ സ്വർണം നേടിയിരുന്നു. ആലപ്പുഴ ചാരമംഗലം ഡിവിഎച്ച്എസ്എസ്സിലെ അനാമിക സീനിയർ പെൺകുട്ടികളുടെ 100 mtr ഹർഡിൽസിൽ മീറ്റ് റിക്കാർഡോടെ സ്വർണം നേടി. കൂടാതെ 4×100, 4×400 മീറ്റർ റിലേകളിൽ സ്വർണ്ണവും 400 മീറ്ററിൽ വെങ്കലവും സ്വന്തമാക്കി.

അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ ജോയിൻ സെക്രട്ടറിയും കോച്ചുമായ പി ഐ ബാബു, മുൻ ഇന്ത്യൻ കോച്ച് കെ. എസ്. അജിമോൻ, അത്ലറ്റിക് കോച്ച് ഡോ. ജിമ്മി ജോസഫ്, കായിക മാധ്യമപ്രവർത്തകൻ ജോമിച്ചൻ ജോസ് എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡുകൾ തീരുമാനിച്ചത്. ചടങ്ങിൽ കേരള സ്പോർട്സ് ജേർണലിസ്റ്റ്സ് അസോസിയേഷൻ സെക്രട്ടറി സി. കെ. രാജേഷ് കുമാർ അവാർഡ് നേതാക്കളെ പരിചയപ്പെടുത്തി. രക്ഷാധികാരികളായ ജോയ് നായർ, കമാൽ വരദൂർ, കെ. വിശ്വനാഥ്‌, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോബി ജോർജ്, വിനോദ് ദാമോദരൻ മറ്റു അസോസിയേഷൻ അംഗങ്ങൾ കായിക മാധ്യമ പ്രവർത്തകർ, സംഘാടകർ തുടങ്ങിയവർ പങ്കെടുത്തു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV
Read more Articles on
click me!

Recommended Stories

ഇത്തവണ ലക്ഷ്യം തെറ്റിയില്ല, ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലക്ഷ്യ സെന്നിന്‌ കിരീടം, ജര്‍മനിയില്‍ പി വി സിന്ധുവും ചാമ്പ്യനായി
സ്കൂൾ കായികമേള: സമഗ്ര കവറേജിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിന്; 'മിന്നും താരം' പുരസ്കാരം ശ്രീഹരിക്കും അനാമികയ്ക്കും