ഫോർമുല വൺ: ലൂയിസ് ഹാമിൽട്ടന് നൂറാം പോൾ പൊസിഷൻ, ചരിത്രനേട്ടം

By Web TeamFirst Published May 9, 2021, 10:16 AM IST
Highlights

ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ഹാമിൽട്ടൺ. രണ്ടാം സ്ഥാനത്തുള്ള മൈൽക്കൽ ഷുമാക്കർ 68 തവണയാണ് പോൾ പൊസിഷനിൽ എത്തിയത്.

ബാഴ്‌സലോണ: ഫോർമുല വൺ സ്‌പാനിഷ് ഗ്രാൻപ്രിയിൽ ലൂയിസ് ഹാമിൽട്ടന് പോൾ പൊസിഷൻ. റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റപ്പനെ പിന്നിലാക്കിയാണ് ഹാമിൽട്ടൺ പോൾ പൊസിഷനിൽ എത്തിയത്. 

ഫോർമുല വണ്ണിൽ ഹാമിൽട്ടന്റെ നൂറാം പോൾ പൊസിഷനാണിത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ഹാമിൽട്ടൺ. രണ്ടാം സ്ഥാനത്തുള്ള മൈൽക്കൽ ഷുമാക്കർ 68 തവണയാണ് പോൾ പൊസിഷനിൽ എത്തിയത്. മെഴ്‌സിഡസ് താരമായ ഹാമിൽട്ടൺ നേരിയ വ്യത്യാസത്തിനാണ് വെർസ്റ്റപ്പനെ മറികടന്നത്. വാൾട്ടെറി ബോട്ടാസ് മൂന്നും ചാൾസ് ലെക്ലാർക്ക് നാലും സ്ഥാനങ്ങളിലെത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!