തീമിനെ തോല്‍പ്പിച്ചു, സ്വെരേവ് മാഡ്രിഡ് ഓപ്പണ്‍ ഫൈനലില്‍; വനിതാ കിരീടം സബലെങ്കയ്ക്ക്

Published : May 09, 2021, 12:00 AM IST
തീമിനെ തോല്‍പ്പിച്ചു, സ്വെരേവ് മാഡ്രിഡ് ഓപ്പണ്‍ ഫൈനലില്‍; വനിതാ കിരീടം സബലെങ്കയ്ക്ക്

Synopsis

മൂന്നാം സീഡ് ഡൊമിനിക് തീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്വെരേവ് കലാപ്പോരിന് യോഗ്യത നേടിയത്. സ്‌കോര്‍ 6-3, 6-4.

മാഡ്രിഡ്: ജര്‍മന്‍ താരം ആന്ദ്രേ സ്വെരേവ് മാഡ്രിഡ് ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചു. മൂന്നാം സീഡ് ഡൊമിനിക് തീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്വെരേവ് കലാപ്പോരിന് യോഗ്യത നേടിയത്. സ്‌കോര്‍ 6-3, 6-4. കാസ്പര്‍ റൂഡ്- മാത്തിയോ ബരേറ്റിനി മത്സരത്തിലെ വിജയികളെ സ്വെരേവ് ഫൈനില്‍ നേരിടും. 

കഴിഞ്ഞ ദിവസം റാഫേല്‍ നദാലിനെ തോല്‍പ്പിച്ചെത്തിയ സ്വെരേവിന് തീം ഒരു എതിരാളിയെ ആയിരുന്നില്ല. മത്സരത്തിലൊന്നാകെ ആറ് എയ്‌സുകളാണ് സ്വെരേവ് പായിച്ചത്. ക്വാര്‍ട്ടറില്‍ ജോണ്‍ ഇസ്‌നറെയായിരുന്നു തീം മറികടന്നിരുന്നത്. എന്നാല്‍ ആ മികവ് നിലനിര്‍ത്താന്‍ ഓസ്ട്രിയക്കാരനായില്ല. 

അതേസമയം വനിതാ സിംഗിള്‍സ് കിരീടം അറൈന സബലെങ്ക സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയെ മൂന്ന് സെറ്റ് നീണ്ട പോരില്‍ മറികടന്നാണ് ബലാറസ് താരം കിരീടം നേടിയത്. സ്‌കോര്‍ 0-6, 6-3, 4-6. ആദ്യ സെറ്റ് സബലെങ്ക അനായാസം സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ ബാര്‍ട്ടി തിരിച്ചടിച്ചു. 4-6ന് സെറ്റ് സ്വന്താക്കിയ താരം കിരീടവും നേടി.

PREV
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി