
ഓസ്ലോ: ചെസില്‍ 2900 റേറ്റിംഗ് പോയിന്റില്‍ എത്തുകയാണ് ഇനിയുള്ള ലക്ഷ്യമെന്ന് ലോകചാംപ്യന്‍ മാഗ്‌നസ് കാള്‍സന്‍ (Magnus Carlsen). ഇപ്പോഴത്തെ ഫോമില്‍ മാഗ്‌നസ് കാള്‍സന് ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്ന് മലയാളിയായ ഗ്രാന്റമാസ്റ്റര്‍ ജി എന്‍ ഗോപാലും പറയുന്നു. മറ്റൊരു കിരീടപ്പോരാട്ടം പ്രചോദിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് അഞ്ച് തവണ തുടരെ ചാംപ്യനായ കാള്‍സന്‍ ലോകചാംപ്യന്‍ഷിപ്പില്‍ ഇനി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചത്.
പ്രചോദിപ്പിക്കുന്ന ഒരു ലക്ഷ്യം 2900 എന്ന മാജിക് നമ്പറാണ്. ചരിത്രത്തിലിതുവരെ ഒരു ഗ്രാന്‍ഡ്മാസ്റ്റര്‍ക്കും എത്തിപ്പിടിക്കാനാകാത്ത നേട്ടം. ഇതിഹാസതാരം ഗാരി കാസ്പറോവിനും മുകളിലാണ് റേറ്റിംഗില്‍ എന്നും കാള്‍സന്റെ സ്ഥാനം.
2882 പോയിന്റ ടൂര്‍ണമെന്റിലും മത്സരത്തിന് ഇടയിലുള്ള ലൈവ് റേറ്റിങ്ങില്‍ 2889 പോയിന്റിലും മുന്‍പ് കാള്‍സന്‍ എത്തിയിട്ടുണ്ട്. 2011 ലാണ് മാഗ്‌നസ് കാള്‍സന്‍ ലോക വരവറിയിക്കുന്നത്.
10 വര്‍ഷങ്ങള്‍ക്കിടെ നേടാവുന്നതെല്ലാം ചെസ് ലോകത്തില്‍ നിന്ന് നേടി. 2900 റേറ്റിംഗ് പോയിന്റില്‍ എത്തുന്ന ആദ്യ താരമെന്ന നേട്ടം മാത്രമാണ് ഇനി ബാക്കി.