മലേഷ്യ മാസ്റ്റേഴ്സ്: സിന്ധുവും പ്രണോയിയും കശ്യപും രണ്ടാം റൗണ്ടില്‍, സൈന പുറത്ത്

By Web TeamFirst Published Jul 6, 2022, 6:48 PM IST
Highlights

പുരുഷ സിംഗിള്‍സില്‍ പി കശ്യപും സായ് പ്രണീതും രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ സമീർ വർമ ആദ്യറൗണ്ടിൽ തോറ്റ് പുറത്തായി. കശ്യപ് മലേഷ്യയുടെ ടോമി സുഗിയാര്‍ത്തോയെ ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ ജയിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്.

ക്വാലാലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്‍റണിൽ ഇന്ത്യൻ താരങ്ങൾക്ക് മുന്നേറ്റം. മലയാളിതാരം എച്ച്.എസ്.പ്രണോയ്, പി.വി.സിന്ധു,സായ് പ്രണീത്, പി.കശ്യപ് എന്നിവർ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. എച്ച്.എസ്.പ്രണോയ്, ഫ്രഞ്ച് താരം ബ്രൈസ് ലെവർഡെസിനെ അനായാസം മറികടന്നു. സ്കോർ 21-19, 21-14.

ഏഴാം സീഡായ സിന്ധു,ചൈനീസ് താരം ബിങ് ജിയാവോയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് തോൽപ്പിച്ചത്. സ്കോർ 21-13, 17-21,21-15. അതേസമയം വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സൈനാ നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ പുറത്തായി. ദക്ഷിണ കൊറിയയുടെ കിം ഗാ യുന്നിനോട് ആദ്യ ഗെയിം നേടിയശേഷം രണ്ട് ഗെയിം കൈവിട്ടാണ് സൈന തോറ്റത്. സ്കോര്‍ 21-16 17-21 14-21. കഴിഞ്ഞ ആഴ്ച നടന്ന മലേഷ്യന്‍ ഓപ്പണ്‍ ഓപ്പണ്‍ സൂപ്പര്‍ 750 ടൂര്‍ണമെന്‍റിലും സൈന ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

തോമസ് കപ്പില്‍ ചരിത്രവിജയം നേടിയ മലയാളി താരങ്ങളോടുള്ള സര്‍ക്കാരിന്‍റെ അവഗണന തുടരുന്നു

പുരുഷ സിംഗിള്‍സില്‍ പി കശ്യപും സായ് പ്രണീതും രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ സമീർ വർമ ആദ്യറൗണ്ടിൽ തോറ്റ് പുറത്തായി. കശ്യപ് മലേഷ്യയുടെ ടോമി സുഗിയാര്‍ത്തോയെ ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ ജയിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്. സ്കോര്‍ 16-21, 21-16, 21-16. സായ് പ്രണീത് ഗ്വാട്ടിമാലയുടെ കെവിന്‍ കോര്‍ഡനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രണീത് മറികടന്നത്. 21-8, 21-9.

ലീ സീ ജിയ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി; ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശ്വസിക്കാം

സമീര്‍ വര്‍മ ചൈനീസ് തായ്പേയിയുടെ ചൗ ടിയന്‍ ചെന്നിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായി തോറ്റു. സ്കോര്‍- 21-10 12-21 14-21.

click me!