മലേഷ്യ മാസ്റ്റേഴ്‌സ്: സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍

Published : Jan 09, 2020, 01:11 PM IST
മലേഷ്യ മാസ്റ്റേഴ്‌സ്: സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍

Synopsis

രണ്ടാം റൗണ്ടില്‍ മുപ്പത്തിയെട്ട് മിനുറ്റ് നീണ്ട പോരാട്ടത്തില്‍ കൊറിയന്‍ താരം  ആൻ സേ യംഗിനെ 25-23, 21-12 എന്ന സ്‌കോറില്‍ തോല്‍പിച്ചാണ് സൈനയുടെ മുന്നേറ്റം

ക്വലാലംപൂര്‍: ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റണിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ടാം റൗണ്ടില്‍ മുപ്പത്തിയെട്ട് മിനുറ്റ് നീണ്ട പോരാട്ടത്തില്‍ കൊറിയന്‍ താരം  ആൻ സേ യംഗിനെ 25-23, 21-12 എന്ന സ്‌കോറില്‍ തോല്‍പിച്ചാണ് സൈനയുടെ മുന്നേറ്റം. യംഗിനെതിരെ സൈനയുടെ ആദ്യ ജയമാണിത്. 

മൂന്നാം റൗണ്ട് ലക്ഷ്യമിട്ട് പി വി സിന്ധുവും ഇന്നിറങ്ങും. ജാപ്പനീസ് താരം അയ ഒഹോറിയാണ് സിന്ധുവിന്‍റെ എതിരാളി. ജപ്പാൻ താരത്തിനെതിരെ ഇതുവരെ ഏറ്റുമുട്ടിയ എട്ട് കളികളിലും സിന്ധുവിനായിരുന്നു ജയം.
 

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി