Maria Sharapova : അമൂല്യമായ തുടക്കം; വിശേഷം പങ്കുവെച്ച് ഷറപ്പോവ

Published : Apr 20, 2022, 10:08 AM ISTUpdated : Apr 20, 2022, 10:39 AM IST
Maria Sharapova : അമൂല്യമായ തുടക്കം; വിശേഷം പങ്കുവെച്ച് ഷറപ്പോവ

Synopsis

ബ്രിട്ടീഷ് വ്യവസായിയായ അലക്‌സാണ്ടർ ഗിൽക്‌സാണ് ഷറപ്പോവയുടെ പങ്കാളി. അഞ്ച് തവണ ഗ്രാൻഡ് സ്ലാം നേടിയ ഷറപ്പോവ 2020ലാണ് ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

മുൻ ടെന്നീസ് താരം മരിയ ഷറപ്പോവ (Maria Sharapova) ​ഗർഭിണിയായി. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഗർഭിണിയായ വിവരം ഷറപ്പോവ അറിയിച്ചത്. ഒരു കടൽത്തീരത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ഷറപ്പോവ ​ഗർഭിണിയായ വിവരം ആരാധാകരുമായി പങ്കുവെച്ചത്. 'അമൂല്യമായ തുടക്കം !!! രണ്ട് പേർക്കുള്ള ജന്മദിന കേക്ക് കഴിക്കുന്നത് എപ്പോഴും എന്റെ പ്രത്യേകതയാണ്'- എന്ന അടിക്കുറിപ്പോടെയാണ് ഷറപ്പോവ ചിത്രം  ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തത്. ബ്രിട്ടീഷ് വ്യവസായിയായ അലക്‌സാണ്ടർ ഗിൽക്‌സാണ് ഷറപ്പോവയുടെ പങ്കാളി. അഞ്ച് തവണ ഗ്രാൻഡ് സ്ലാം നേടിയ ഷറപ്പോവ 2020ലാണ്  ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

2004ൽ 17കാരിയായിരുന്ന ഷറപ്പോവ വിംബിൾഡൺ ജേതാവായാണ് വരവറിയിച്ചത്. 2005ൽ ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തിയ അവർ തൊട്ടടുത്ത വർഷം യുഎസ് ഓപ്പൺ നേടി. പരിക്കുമൂലം കരിയറിൽ തിരിച്ചടി നേരിട്ടു. 2012ൽ  ഫ്രഞ്ച് ഓപ്പൺ നേടി കരിയർ ഗ്രാൻഡ്സ്ലാം പൂർത്തിയാക്കുന്ന പത്താമത്തെ വനിതയായി. 

 

PREV
Read more Articles on
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി