നിഖാത് സരിനെ ഇടിച്ചിട്ട് മേരി കോം ഒളിംപിക്സ് യോഗ്യതാ റൗണ്ടിന്

By Web TeamFirst Published Dec 28, 2019, 4:57 PM IST
Highlights

ആറുവട്ടം ലോക ചാമ്പ്യനായിട്ടുള്ള മേരി കോമിനെ ചൈനയില്‍ നടക്കുന്ന ഒളിംപിക്സ് യോഗ്യതാ റൗണ്ടില്‍ പങ്കെടുപ്പിക്കാനായിരുന്നു ബോക്സിംഗ് ഫെഡറേഷന്‍ നേരത്തെ തീരുമാനിച്ചത്. എന്നാല്‍ 23കാരിയായ സരിന്‍ ഇതിനെതിരെ രംഗത്തെത്തിയതോടെയാണ് ട്രയല്‍സ് വേണ്ടിവന്നത്.

ദില്ലി: ഒളിംപിക്സ് യോഗ്യതാ പോരാട്ടത്തിന് യോഗ്യത നേടാനുള്ള മത്സരത്തില്‍ നിഖാത് സരിനെ ഇടിച്ചിട്ട് മേരി കോം. ട്രയല്‍സില്‍ 9-1 നാണ് മേരി ജയിച്ചു കയിയത്. ഇതോടെ അടുത്തവര്‍ഷം ചൈനയില്‍ നടക്കുന്ന ഒളിംപിക്സ് യോഗ്യതാ പോരാട്ടത്തിനും മേരി യോഗ്യത നേടി.  

ടോക്കിയോ ഒളിംപിക്സില്‍ 51 കിലോ ഫ്ലൈവെയ്റ്റ് വിഭാഗത്തിലേക്കുള്ള ട്രയല്‍സാണ് ഇന്ന് ദില്ലിയില്‍ നടന്നത്. അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ചൈനയിലെ വുഹാനിലാണ് ഒളിംപിക്സ് യോഗ്യതാ പോരാട്ടം. ഇതില്‍ ജയിച്ചാല്‍ ടോക്കിയോ ഒളിംപിക്സില്‍ മേരി ഇന്ത്യയെ പ്രതിനിധീകരിക്കും.

ആറുവട്ടം ലോക ചാമ്പ്യനായിട്ടുള്ള മേരി കോമിനെ ചൈനയില്‍ നടക്കുന്ന ഒളിംപിക്സ് യോഗ്യതാ റൗണ്ടില്‍ പങ്കെടുപ്പിക്കാനായിരുന്നു ബോക്സിംഗ് ഫെഡറേഷന്‍ നേരത്തെ തീരുമാനിച്ചത്. എന്നാല്‍ 23കാരിയായ സരിന്‍ ഇതിനെതിരെ രംഗത്തെത്തിയതോടെയാണ് ട്രയല്‍സ് വേണ്ടിവന്നത്.

ട്രയല്‍സിലെ  പ്രാഥമിക റൗണ്ടുകളില്‍ മേരി കോംമും നിഖാത് സരിനും ഒരൊറ്റ പോയന്റ് പോലും നഷ്ടമാക്കാതെയാണ് ഫൈനലിലെത്തിയത്. ഫൈനല്‍ പോരാട്ടത്തിനുശേഷം മേരിയെ വിജയിയായി പ്രഖ്യാപിച്ചതോടെ ഫലം അട്ടിമറിച്ചുവെന്ന് ആരോപിച്ച് തെലങ്കാന ബോക്സിംഗ് അസോസിയേഷന്‍ പ്രതിനിധി എ പി റെഡ്ഡി ബഹളം വെച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. ഒടുവില്‍ ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അജയ് സിംഗ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

click me!