ലൂയിസ് ഹാമിൽട്ടൻ പോൾ പൊസിഷനിൽ; ഫോര്‍മുല വണ്‍ സീസണിന്‍റെ ആവേശം തുടങ്ങുന്നു

Published : Mar 17, 2019, 07:16 AM IST
ലൂയിസ് ഹാമിൽട്ടൻ പോൾ പൊസിഷനിൽ; ഫോര്‍മുല വണ്‍ സീസണിന്‍റെ ആവേശം തുടങ്ങുന്നു

Synopsis

ഫോഴ്സ് ഇന്ത്യയും ടീം സേബറും പുതിയ പേരുമായാണ് ഇത്തവണ മത്സരിക്കുന്നത്. റേസിംഗ് പോയിന്‍റ് എന്ന പേരാണ് ഫോഴ്സ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്

മെല്‍ബണ്‍: ഫോ‍ർമുല വൺ സീസണിന് ഇന്ന് മെൽബണിൽ തുടക്കമാവും. നിലവിലെ ചാന്പ്യൻ മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽട്ടൻ പോൾ പൊസിഷനിൽ നിന്ന് തുടങ്ങും. സഹതാരം വാൾട്ടെറി ബോട്ടാസിനെ പിന്നിലാക്കിയാണ് ഹാമിൽട്ടൺ മികവ് ആവർത്തിച്ചത്. തുടർച്ചയായ ആറാം തവണയാണ് ഹാമിൽട്ടൺ മെൽബണിൽ പോൾ പൊസിഷൻ സ്വന്തമാക്കുന്നത്. 

ഫെറാറിയുടെ സെബാസ്റ്റ്യൻ വെറ്റൽ മൂന്നാം സ്ഥാനത്തെത്തി. ഫോഴ്സ് ഇന്ത്യയും ടീം സേബറും പുതിയ പേരുമായാണ് ഇത്തവണ മത്സരിക്കുന്നത്. റേസിംഗ് പോയിന്‍റ് എന്ന പേരാണ് ഫോഴ്സ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്