അച്ഛന്‍റെ വഴിയെ മകന്‍റെ കുതിപ്പ്; മിക്ക് ഷുമാക്കറിന് ഫോര്‍മുല 2 കന്നിക്കിരീടം

Published : Aug 05, 2019, 09:40 AM ISTUpdated : Aug 05, 2019, 09:42 AM IST
അച്ഛന്‍റെ വഴിയെ മകന്‍റെ കുതിപ്പ്; മിക്ക് ഷുമാക്കറിന് ഫോര്‍മുല 2 കന്നിക്കിരീടം

Synopsis

ഫോര്‍മുല വൺ ഇതിഹാസഡ്രൈവര്‍ മൈക്കല്‍ ഷുമാക്കര്‍ വിജയക്കുതിപ്പ് നടത്തിയ ട്രാക്കിൽ മകന്‍ മിക്ക് ഷുമാക്കറിന് കന്നിക്കിരീടം

ബുദാപെസ്റ്റ്: ഇതിഹാസതാരമായ അച്ഛന്‍റെ വഴിയേ ട്രാക്കിൽ മിന്നൽപ്പിണരായി മകനും. നാല് തവണ മൈക്കല്‍ ഷുമാക്കര്‍ ഗ്രാന്‍പ്രീ ചാംപ്യനായ ഹംഗറിയിലെ ട്രാക്കിൽ മകന്‍ മിക്ക് ഷുമാക്കര്‍ കന്നി ഫോര്‍മുല 2 കിരീടം നേടി. തുടക്കം മുതൽ ലീഡ് നിലനിര്‍ത്തിയ ജൂനിയര്‍ ഷുമാക്കര്‍ അമ്മയെ സാക്ഷിയാണ് വിസ്‌മയനേട്ടത്തിലെത്തിയത്.

ഫോര്‍മുല 2 കിരീടപ്പോരാട്ടത്തില്‍ മിക്ക് നിലവില്‍ 11-ാം സ്ഥാനത്താണ്. സീസണിൽ ഇനി ബെൽജിയം, ഇറ്റലി, റഷ്യ, അബുദാബി എന്നിവിടങ്ങളില്‍ മത്സരമുണ്ട്. കഴിഞ്ഞ വര്‍ഷം ഫോര്‍മുല 3 കിരീടം നേടിയ മിക്ക് നിലവില്‍ ഫെരാരി അക്കാ‍ഡമിയിൽ അംഗമാണ്.

വേഗപ്പോരിലെ രാജകുമാരനായി മാറുമ്പോഴും മിക്കിനും ആരാധകര്‍ക്കും നൊമ്പരമായി മൈക്കല്‍ ഷുമാക്കര്‍ അബോധാവസ്ഥയിൽ തന്നെ. സ്കീയിംഗിനിടെ പരിക്കേറ്റ് 2013 മുതൽ ചലനമില്ലാതെ രോഗക്കിടക്കയിലുള്ള മൈക്കൽ മകന്‍റെ കുതിപ്പ് അറിയുന്നതേയില്ല.

PREV
click me!

Recommended Stories

മെഡല്‍ വെടിവെച്ചിടാന്‍ പുലര്‍ച്ചെ എഴുന്നേറ്റ്‌ 50 കിലോമീറ്റര്‍ യാത്ര! ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ക്ക്‌ ഏഷ്യാഡില്‍ ദുരിതം, പരാതിപ്പെട്ട്‌ പരിശീലകന്‍
ഏഷ്യൻ ഗെയിംസിനായി ജപ്പാനിലെത്തിയ ഇന്ത്യൻ താരങ്ങൾ താമസസൗകര്യത്തിനായി കാത്തിരുന്നത് 14 മണിക്കൂർ