ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പ് 2023; ഇരട്ട മെഡൽ നേട്ടവുമായി മലയാളി താരം

Published : Dec 25, 2023, 09:27 AM IST
ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പ് 2023; ഇരട്ട മെഡൽ നേട്ടവുമായി മലയാളി താരം

Synopsis

പത്ത് കിലോ മീറ്റർ പോയിന്റ് ടു പോയിന്റ് പ്ലസ് എലിമിനേഷനിലും പത്തു കിലോമീറ്റർ പോയിന്റ് ടു പോയിന്റ്(റോഡ്) മത്സരത്തിലും അബ്ന സിൽവർ മെഡൽ കരസ്ഥമാക്കി.

ചണ്ഡീഗഢിലും ചെന്നൈയിലുമായി നടക്കുന്ന 61-മത് ദേശീയ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്‌സ് റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേട്ടത്തിന്‍റെ സന്തോഷത്തിൽ മലയാളി താരം അബ്ന. 17 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെ സ്പീഡ് ഇൻലൈൻ വിഭാഗത്തിലാണ് അബ്നയുടെ മെഡൽ നേട്ടം.

പത്ത് കിലോ മീറ്റർ പോയിന്റ് ടു പോയിന്റ് പ്ലസ് എലിമിനേഷനിലും പത്തു കിലോമീറ്റർ പോയിന്റ് ടു പോയിന്റ്(റോഡ്) മത്സരത്തിലും അബ്ന സിൽവർ മെഡൽ കരസ്ഥമാക്കി. ഇതോടെ അബ്നയ്ക്ക് ഏഷ്യൻ ട്രയൽസിൽ പങ്കെടുക്കാനുള്ള സെലക്ഷൻ ലഭിച്ചിട്ടുണ്ട്. പൂത്തോട്ട ശ്രീനാരായണ ലോ കോളേജിൽ ബികോം എൽഎൽബി വിദ്യാർത്ഥിനിയാണ് അബ്ന.

സിയാദ് കെ എസ് ആണ് അബ്നയുടെ പരിശീലകൻ. അച്ഛൻ: സി സി അജയകുമാർ (ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ), അമ്മ: ബിനു എം എച്ച് (അധ്യാപിക),സഹോദരൻ: എ എ ഇന്ദ്രജിത്ത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം