ദേശീയ വനിതാ ഹോക്കി: ഹരിയാന ജേതാക്കള്‍

By Web TeamFirst Published Feb 10, 2020, 11:47 AM IST
Highlights
  • 2013ലാണ് ഹരിയാന അവസാനമായി ചാമ്പ്യന്മാരായത്.
  • സായിഇന്ത്യ ഇത് ആദ്യയമായാണ് ഫൈനലില്‍ എത്തിയത്.

കൊല്ലം: കൊല്ലത്ത് നടന്ന ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഹരിയാന ജേതാക്കളായി. സായിഇന്ത്യയെ എതിരില്ലാത്ത ആറുഗോളുകള്‍ക്കാണ് ഹരിയാന തകർത്തത്. പരിചയസമ്പത്ത് കൊണ്ട് ശക്തരായ ഹരിയാനക്ക് മുന്നില്‍ സായിഇന്ത്യ തുടക്കം മതല്‍ പതറി.

പ്രതിരോധത്തിലും ആക്രമണത്തിലും ഒത്തിണക്കം പുലർത്തിയ ഹരിയാന മത്സരത്തിന്‍റെ പത്തൊന്‍പതാം മിനിറ്റില്‍ ആദ്യഗോള്‍നോടി. സായിഇന്ത്യയുടെ പ്രിതിരോധത്തിലെ പാളിച്ചകള്‍ മുതലെടുത്ത് ഹരിയാന എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് വിജയികളായത്

2013ലാണ് ഹരിയാന അവസാനമായി ചാമ്പ്യന്മാരായത്. സായിഇന്ത്യ ഇത് ആദ്യയമായാണ് ഫൈനലില്‍ എത്തിയത്. ലൂസേഴ്സ് ഫൈനലില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമി മഹാരാഷ്ട്രയെ ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മൂന്നാംസ്ഥാനത്ത് എത്തി. പത്ത് ഗോളുകള്‍ നേടിയ മഹാരാഷ്ടയുടെ റിജുത പിസാലാണ് ടൂർണമെന്‍റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിത്.

click me!