ഇന്ത്യയിലെ ആദ്യ എൻബിഎ മത്സരം: ഇന്ത്യാനാ പേസേഴ്സിന് ജയം

Published : Oct 05, 2019, 07:23 AM IST
ഇന്ത്യയിലെ ആദ്യ എൻബിഎ മത്സരം: ഇന്ത്യാനാ പേസേഴ്സിന് ജയം

Synopsis

നിശ്ചിതസമയം പൂർത്തിയായപ്പോൾ ഇരുടീമിനും 118 പോയിന്‍റ് വീതം. കളി അഞ്ച് മിനിറ്റ് എക്സ്ട്രാ ടൈമിലേക്ക്. ജയപരാജയം മാറിമറിഞ്ഞു. 

മുംബൈ: ഇന്ത്യയിലെ ആദ്യ എൻ ബി എ പോരാട്ടത്തിൽ ഇന്ത്യാനാ പേസേഴ്സിന് ജയം. സാക്രമെന്‍റോ കിംഗ്സിനെ ഒരു പോയിന്‍റിനാണ് ഇന്ത്യാനാ പേസേഴ്സ് തോൽപിച്ചത്. പ്രീ സീസൺ പോരാട്ടമായിരുന്നെങ്കിലും മുംബൈയിലെ കാണികൾക്ക് മുന്നിൽ ഇന്ത്യാനാ പേസേഴ്സും സാക്രമെന്‍റോ കിംഗ്സും പുറത്തെടുത്തത് ഉഗ്രൻ പോരാട്ടം. ആദ്യ മൂന്ന് ക്വാർട്ടറുകളിലും സാക്രമെന്‍റോ മുന്നിട്ടുനിന്നെങ്കിലും ഇന്ത്യാനാ ശക്തമായി തിരിച്ചുവന്നു.

നിശ്ചിതസമയം പൂർത്തിയായപ്പോൾ ഇരുടീമിനും 118 പോയിന്‍റ് വീതം. കളി അഞ്ച് മിനിറ്റ് എക്സ്ട്രാ ടൈമിലേക്ക്. ജയപരാജയം മാറിമറിഞ്ഞു. ഒടുവിൽ 131നെതിരെ 132 പോയിന്‍റിന് ജയം ഇന്ത്യാനാ പേസേഴ്സിനൊപ്പം. മുപ്പത് പോയിന്‍റ് നേടിയ ആന്തണി വാറനാണ് ഇന്ത്യാനയുടെ ടോപ് സ്കോറർ. രണ്ടാം മത്സരം ഇന്ന് നടക്കും. ഈ മാസം ഇരുപത്തിരണ്ടിനാണ് എൻ ബി എ സീസണ് തുടക്കമാവുക.
 

PREV
click me!

Recommended Stories

'ശ്രീജേഷിനെ പുറത്താക്കിയിട്ടില്ല, കരാര്‍ അവസാനിച്ചതിനാല്‍ ഒഴിവാക്കി', ആരോപണങ്ങൾ തള്ളി ഹോക്കി ഇന്ത്യ
'വിദേശ പരിശീലകന് വേണ്ടി എന്നെ പുറത്താക്കി', ഹോക്കി ഇന്ത്യക്കെതിരെ പൊട്ടിത്തെറിച്ച് പി ആര്‍ ശ്രീജേഷ്