Latest Videos

യൂജിന്‍ ഡയമണ്ട് ലീഗില്‍ നീരജിന് വെള്ളിത്തിളക്കം, അടുത്ത ലക്ഷ്യം ഏഷ്യന്‍ ഗെയിംസ്

By Web TeamFirst Published Sep 17, 2023, 8:38 AM IST
Highlights

ദോഹയിൽ സ്വർണം നേടിയ 88.67 മീറ്ററാണ് സീസണിൽ നീരജിന്‍റെ മികച്ച പ്രകടനം. 89.94മീറ്റർ കരിയറിലെ മികച്ച ദൂരവും. ദിവസങ്ങൾക്കപ്പുറം തിരിതെളിയുന്ന കഴിഞ്ഞ വർഷം സൂറിച്ചിൽ നേടിയ ഡയമണ്ട് ലീഗ് ഫൈനൽ സ്വർണം നിലനിർത്താൻ നീരജ് ചോപ്ര.

യൂജീന്‍: ഡയമണ്ട് ലീഗ് ജാവലിൻ ത്രോ ഫൈനലിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. 83.80 മീറ്റർ ദൂരമെറിഞ്ഞാണ് നേട്ടം. 84.24 മീറ്റർ എറിഞ്ഞ ചെക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാൽഡെജിനാണ് സ്വർണം. നിലവിലെ ചാമ്പ്യനായ നീരജിന് 0.44 മീറ്ററിന്‍റെ വ്യത്യാസത്തിലാണ് യൂജിനിൽ സ്വർണം നഷ്ടമായത്.

ഇതോടെ പങ്കെടുത്ത നാല് ഡയമണ്ട് ലീഗുകളിൽ നിന്നായി രണ്ട് വീതം സ്വർണവും വെള്ളിയും നീരജിന് സ്വന്തമായി.
83.74 മീറ്റർ ദൂരം എറിഞ്ഞ് നീരജിന്‍റെ തൊട്ടടുത്ത് എത്തിയ ഫിൻലന്‍ഡ് താരം ഒലിവർ ഹെലാഡറിനാണ് വെങ്കലം. ഏഷ്യൻ ഗെയിംസാണ് നീരജിന്‍റെ അടുത്ത ലക്ഷ്യം.

ദോഹയിൽ സ്വർണം നേടിയ 88.67 മീറ്ററാണ് സീസണിൽ നീരജിന്‍റെ മികച്ച പ്രകടനം. 89.94മീറ്റർ കരിയറിലെ മികച്ച ദൂരവും. ഡയമണ്ട് ലീഗ് ട്രോഫി നിലനിര്‍ത്തുന്ന മൂന്നാമത്തെ മാത്രം താരമെന്ന ചരിത്രനേട്ടമാണ് യൂജിനില്‍ നീരജിന് നഷ്ടമായത്. അതേസമയം, ടോക്കിയോ ഒളിംപിക്സില്‍ നീരജിന് പിന്നില്‍ രണ്ടാ സ്ഥാനത്താവേണ്ടി വന്ന യാക്കൂബ് വാൽഡെജിന്‍ മൂന്നാ ഡയമണ്ട് ലീഗ് സ്വര്‍ണം നേടിയത്.

സഞ്ജു കളിച്ച അതേ കളി! മെസിക്കും നെയ്മര്‍ക്കും പരിചിതം, ഇപ്പോള്‍ ക്രിസ്റ്റ്യാനോയും; കളംമാറ്റി ഇതിഹാസതാരം

യൂജിനിയെ പ്രതികൂല കാലാവസ്ഥയില്‍ മികച്ച ത്രോ പുറത്തെടുക്കാന്‍ താരങ്ങളെല്ലാം ബുദ്ധിമുട്ടി. നീരജിന്‍റെ ആദ്യ ശ്രമം ഫൗളായപ്പോള്‍ രണ്ടാം ശ്രമത്തില്‍ 83.80 മീറ്റര്‍, മൂന്നാം ശ്രമത്തില്‍ 81.37 മീറ്റര്‍ എറിഞ്ഞു. നാലാം ശ്രമം വീണ്ടും ഫൗളായി. അഞ്ചാം ശ്രമത്തില്‍ 80.74 മീറ്ററും ആറാം ശ്രമത്തില്‍ 80.90 മീറ്ററും താണ്ടാനും മാത്രമെ നീരജിനായുള്ളു.

ആദ്യ ശ്രമത്തില്‍ തന്നെ യാക്കൂബ് വാൽഡെജിന്‍ 84.01 മീറ്റര്ർ ദൂരം താണ്ടിയതോടെ നീരജ് സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു. നേരത്തെ 88.17 മീറ്ററ്‍ ദൂരം എറിഞ്ഞ് ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് സ്വര്‍ണം നേടി ചരിത്രം കുറിച്ചിരുന്നു.  ഏഷ്യന്‍ ഗെയിംസില്‍ പാക്കിസ്ഥാന്‍ താരം അര്‍ഷാദ് നദീം ആയിരിക്കും നീരജിന് വലിയ വെല്ലുവിളി ഉയര്‍ത്തുക. ഓഗസ്റ്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ നദീം നീരജിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി വെള്ളി നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!