സെയിലിംഗില്‍ ഒളിംപിക്സ് യോഗ്യത; ചരിത്രനേട്ടവുമായി ഇന്ത്യന്‍ താരം നേത്ര കുമനൻ

By Web TeamFirst Published Apr 8, 2021, 9:06 PM IST
Highlights

ഒളിംപിക്സിൽ ആദ്യമായാണ് സെയിലിംഗിലെ ഒന്നിലേറെ വിഭാഗങ്ങളിൽ ഇന്ത്യൻ താരങ്ങൾ യോഗ്യത നേടുന്നത്.

ദില്ലി: ടോക്യോ ഒളിംപിക്സിന് യോഗ്യത നേടി ഇന്ത്യൻ സെയിലിംഗ് താരം നേത്ര കുമനൻ. ഈനേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് നേത്ര. വിഷ്ണു ശരവണൻ, കെ.സി.ഗണപതി, വരുൺ താക്കർ എന്നിവരും ടോക്യോ ഒളിംപിക്സിന് യോഗ്യത നേടിയിട്ടുണ്ട്.

ഒളിംപിക്സിൽ ആദ്യമായാണ് സെയിലിംഗിലെ ഒന്നിലേറെ വിഭാഗങ്ങളിൽ ഇന്ത്യൻ താരങ്ങൾ യോഗ്യത നേടുന്നത്. മുസ്സാന ഓപ്പൺ ചാന്പ്യൻഷിപ്പിൽ ലേസർ റേഡിയൽ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയാണ് നേത്ര ടോക്യോ ഒളിംപിക്സിന് ടിക്കറ്റുറപ്പിച്ചത്.

ലോകകപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ സെയിലിംഗ് താരവും നേത്രയാണ്. കഴിഞ്ഞ വർഷം അമേരിക്കയിൽ നടന്ന സെയിലിംഗ് ലോകകപ്പിൽ വെങ്കലം നേടിയാണ് നേത്ര ചരിത്രം കുറിച്ചത്.

ഇഞ്ചിയോൺ, ജക്കാർത്ത ഏഷ്യൻ ഗെയിംസുകളിൽ ഇന്ത്യക്കായി മത്സരിച്ചിട്ടുള്ള നേത്ര ചെന്നൈ എസ് ആർ എം കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ്.

click me!