ടോക്യോ ഒളിംപിക്‌സ്: വടക്കൻ കൊറിയ പിൻമാറി

Published : Apr 07, 2021, 08:22 AM ISTUpdated : Apr 07, 2021, 08:28 AM IST
ടോക്യോ ഒളിംപിക്‌സ്: വടക്കൻ കൊറിയ പിൻമാറി

Synopsis

കായികതാരങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് ഒളിംപിക്‌സിൽ നിന്ന് പിൻമാറുന്നതെന്ന് വടക്കൻ കൊറിയയിലെ ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. 

ടോക്യോ: ടോക്യോ ഒളിംപിക്‌സില്‍ നിന്ന് വടക്കൻ കൊറിയ പിൻമാറി. കൊവിഡ് നിയന്ത്രണ വിധേയമാവാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. വടക്കൻ കൊറിയയിലെ ഒളിംപിക് കമ്മിറ്റി വീഡിയോ കോൺഫറൻസിംഗിലൂടെ യോഗം ചേർന്നാണ് തീരുമാനമെടുത്തത്. 

ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടര്‍: ലിവർപൂളിനെ തരിപ്പണമാക്കി റയല്‍, സിറ്റിക്കും ജയം

കായികതാരങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് ഒളിംപിക്‌സിൽ നിന്ന് പിൻമാറുന്നതെന്ന് വടക്കൻ കൊറിയയിലെ ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. 1984, 1988 ഒളിംപിക്‌സുകൾ ബഹിഷ്കരിച്ചതിന് ശേഷം ആദ്യമായാണ് വടക്കൻ കൊറിയ ഒളിംപിക്‌സിൽ നിന്ന് പിൻമാറുന്നത്. ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് ടോക്യോ ഒളിംപിക്‌സ് നടക്കേണ്ടത്.

ഐപിഎല്‍ ആശങ്കയില്‍; മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ കണ്‍സള്‍ട്ടന്റ് കിരണ്‍ മോറെയ്ക്കും കൊവിഡ്

PREV
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി