റൈബക്കിനക്ക്‌ ഒന്നാം റാങ്കോടെ യു എസ്‌ ഓപണ്‍ കിരീടം, സബലെങ്കയെ വീണ്ടും ഫൈനലില്‍ വീഴ്‌ത്തി, ഇനി ലക്ഷ്യം കരിയര്‍ ഗ്രാന്‍ഡ്‌സ്ലാം!

Published : Sep 13, 2026, 08:27 AM IST
ELENA RYBAKINA

Synopsis

വനിതാ ടെന്നീസിലെ പുതിയ ഒന്നാം റാങ്കുകാരി എലേന റൈബക്കിന യു എസ്‌ ഓപണ്‍ ചാമ്പ്യന്‍. ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ ബെലാറസിന്റെ ആര്യന സബലെങ്കയെ കസാഖിസ്ഥാന്‍ താരം കീഴടക്കി (6-4,5-7,6-2).യു എസ്‌ ഓപണ്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി 19 മത്സരങ്ങള്‍ ജയിച്ചു കയറിയ സബലെങ്കയുടെ അസാധാരണായ വിജയക്കുതിപ്പാണ്‌ റൈബക്കിന അവസാനിപ്പിച്ചത്‌.

ന്യൂയോര്‍ക്ക്‌: വനിതാ ടെന്നീസിലെ പുതിയ ഒന്നാം റാങ്കുകാരി എലേന റൈബക്കിന യു എസ്‌ ഓപണ്‍ ചാമ്പ്യന്‍. ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ ബെലാറസിന്റെ ആര്യന സബലെങ്കയെ കസാഖിസ്ഥാന്‍ താരം കീഴടക്കി (6-4,5-7,6-2).യു എസ്‌ ഓപണ്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി 19 മത്സരങ്ങള്‍ ജയിച്ചു കയറിയ സബലെങ്കയുടെ അസാധാരണായ വിജയക്കുതിപ്പാണ്‌ റൈബക്കിന അവസാനിപ്പിച്ചത്‌.

ഫൈനല്‍ വിജയത്തോടെ റൈബക്കിന ഔദ്യോഗികമായി വനിതാ ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ താരമായി ഉയര്‍ന്നു. കസാഖിസ്ഥാനില്‍ നിന്ന്‌ ഈ പദവിയിലെത്തുന്ന ആദ്യ താരമാണ്‌ റൈബക്കിന.സെമിഫൈനലില്‍ എത്തിയപ്പോള്‍ തന്നെ ഇരുപത്തേഴുകാരിയായ റൈബക്കിനക്ക്‌ സബലെങ്കയെ പിന്തള്ളി ഒന്നാം റാങ്കിലെത്താനുള്ള പോയിന്റുകള്‍ ഉറപ്പായിരുന്നു.പരിക്കിനെ അതിജീവിച്ചാണ്‌ റൈബക്കിന യു എസ്‌ ഓപണിനെത്തിയത്‌. ഫൈനലില്‍ പന്ത്രണ്ട്‌ എയ്‌സുകള്‍ പായിച്ച റൈബക്കിന വേഗമേറിയ സെര്‍വുകളിലൂടെ ബെലാറസ്‌ താരത്തെ കുഴക്കി.

ഈ വര്‍ഷത്തെ രണ്ടാമത്തെ മേജര്‍ കിരീടം സ്വന്തമാക്കിയ റൈബക്കിനയുടെ മൂന്നാം ഗ്രാന്‍സ്ലാം നേട്ടമാണിത്‌. യു എസ്‌ ഓപണില്‍ ആദ്യത്തേതും. ഹാര്‍ഡ്‌ കോര്‍ട്ടില്‍ സബലെങ്കയ്‌ക്ക്‌ മേലുള്ള ആധിപത്യം തുടരാന്‍ റൈബക്കിനക്ക്‌ സാധിച്ചുവെന്നതും ശ്രദ്ധേയം. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപണിലും ഫൈനലില്‍ ഇവര്‍ തമ്മിലായിരുന്നു പോരാട്ടം. അവിടെയും റൈബക്കിനക്കായിരുന്നു ജയം. 2022 ല്‍ വിംബിള്‍ഡണ്‍ ജേതാവായ റൈബക്കിനക്ക്‌ ഫ്രഞ്ച്‌ ഓപണ്‍ കൂടി നേടിയാല്‍ കരിയര്‍ ഗ്രാന്‍സ്ലാം സ്വന്തമാക്കാം.

പുരുഷ സിംഗിള്‍സ്‌ ഫൈനല്‍ ഇന്ന്‌

ലോകത്തിലെ ഏറ്റവും വലിയ ടെന്നീസ്‌ സ്‌റ്റേഡിയത്തില്‍ ഒന്നാം സീഡായ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവാണ്‌ ഫൈനലില്‍ ബെന്‍ ഷെല്‍ട്ടന്റെ എതിരാളി. ആദ്യമായി ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കുന്ന ബെന്‍ ഷെല്‍ട്ടണിന്‌ മേല്‍ ജര്‍മന്‍ താരത്തിന്‌ വ്യക്തമായ ആധിപത്യമുണ്ട്‌. ഈ വര്‍ഷത്തെ ഫ്രഞ്ച്‌ ഓപണ്‍ ചാമ്പ്യനായ സ്വെരേവ്‌ കരിയറിലെ ആറാമത്തെ ഗ്രാന്‍ഡ്‌സ്ലാം ഫൈനലിനാണ്‌ ഇറങ്ങുന്നത്‌. ഇതുവരെ എടിപി ടൂറുകളില്‍ അഞ്ച്‌ തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ അഞ്ചിലും ജയിച്ചത്‌ സ്വെരേവ്‌ ആയിരുന്നു.

അതേസമയം, പഴയ കണക്കുകള്‍ യു എസ്‌ താരത്തിനെ അളക്കാനുള്ള അളവുകോലല്ല എന്ന്‌ അദ്ദേഹത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ജയം അടിവരയിടുന്നു. നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ കാര്‍ലോസ്‌ അല്‍കാരസിനെ അര്‍ധരാത്രി പിന്നിട്ടു നീണ്ട അഞ്ച്‌ സെറ്റ്‌ പോരാട്ടത്തില്‍ അട്ടിമറിച്ചാണ്‌ ബെന്‍ ഷെല്‍ട്ടണ്‍ സെമിയിലേക്ക്‌ മുന്നേറിയത്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV
Read more Articles on
click me!

Recommended Stories

ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ കറുപ്പഴകുള്ള ചരിത്രം സൃഷ്ടിക്കാന്‍ ബെന്‍ ഷെല്‍ട്ടണ്‍, കായിക ലോകം യു എസ്‌ ഓപണ്‍ ഫൈനലിലേക്ക്‌ ഉറ്റുനോക്കുന്നു
ലോകകപ്പിൽ സംഭവിച്ചത് ഏഷ്യൻ ഗെയിംസിൽ ആവർത്തിക്കില്ല'; സ്വപ്നലക്ഷ്യം വെളിപ്പെടുത്തി ദിലീപ് ടിർക്കി