അഞ്ച് സെറ്റ് നീണ്ട പോരില്‍ സിറ്റ്‌സിപാസിനെ മറികടന്നു; ഫ്രഞ്ച് ഓപ്പണ്‍ നൊവാക് ജോക്കോവിച്ചിന്

By Web TeamFirst Published Jun 13, 2021, 11:27 PM IST
Highlights

അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ മറികടന്നാണ് ലോക ഒന്നാം നമ്പര്‍ താരം കിരീടം നേടിയത്. ഇന്നാന്‍ ജോക്കോവിച്ചിന് 19 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളായി.

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ നൊവാക് ജോക്കോവിച്ചിന്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ മറികടന്നാണ് ലോക ഒന്നാം നമ്പര്‍ താരം കിരീടം നേടിയത്. ഇന്നാന്‍ ജോക്കോവിച്ചിന് 19 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളായി. ഒരെണ്ണം കൂടി നേടിയാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നദാലിനുമൊപ്പമെത്താം. 

ആദ്യ രണ്ട് സെറ്റില്‍ പിന്നിട്ടുനിന്ന ശേഷമാണ്് ജോക്കോ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ആദ്യ സെറ്റ് ടൈബ്രേക്കിലേക്ക് നീണ്ടപ്പോള്‍ സിറ്റ്‌സിപാസ് 7-6 എന്ന സ്‌കോറിന് ജയിച്ചു. രണ്ടാം സെറ്റില്‍ സെര്‍ബിയക്കാരനെ കാഴ്ച്ചകാരനാക്കി 6-2ന് സിറ്റ്‌സിപാസ് സെറ്റ് സ്വന്തമാക്കി. എന്നാല്‍ കൊടുങ്കാറ്റ് വീശിയടിക്കാനുണ്ടായിരുന്നു. ക്വാര്‍ട്ടറില്‍ മുസേറ്റിക്കെതിരെ പുറത്തെടുത്ത അതേ പ്രകടനം ജോക്കോ പുറത്തെടുത്തു. അവസാന മൂന്ന് സെറ്റുകള്‍ ജോക്കോ സ്വന്തമാക്കിയത് 6-3, 6-2, 6-4ന്. 

ജോക്കോവിച്ചിന്റെ രണ്ടാം ഫ്രഞ്ച് ഓപ്പണാണിത്. 2016ലും ഇവിടെ ജോക്കോവിച്ച് കിരീടം നേടി. ഒമ്പത് തവണ ഫ്രഞ്ച് ഓസ്‌ട്രേലിന്‍ ഓപ്പണ്‍ നേടിയിട്ടുള്ള ജോക്കോ അഞ്ച് തവണ വിംബിള്‍ഡണിലും മുത്തമിട്ടു. മൂന്ന് തവണ യുഎസ് ഓപ്പണും നേടി.

click me!