ബംഗ്ലാദേശിനെതിരെ വമ്പന്‍ ജയം; സാഫ് കപ്പില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍

Published : Mar 20, 2019, 06:46 PM ISTUpdated : Mar 20, 2019, 06:48 PM IST
ബംഗ്ലാദേശിനെതിരെ വമ്പന്‍ ജയം; സാഫ് കപ്പില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍

Synopsis

ഇന്ത്യ മറുപടിയില്ലാത്ത നാല് ഗോളിന് ബംഗ്ലാദേശിനെ തോല്‍പിച്ചു. ഇന്ദുമതി കതിരേശന്‍റെ ഇരട്ടഗോള് മികവിലാണ് ഇന്ത്യയുടെ മുന്നേറ്റം.

ദില്ലി: സാഫ് കപ്പ് വനിതാ ഫുട്ബോളില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ഇന്ത്യ മറുപടിയില്ലാത്ത നാല് ഗോളിന് ബംഗ്ലാദേശിനെ തോല്‍പിച്ചു. ഇന്ദുമതി കതിരേശന്‍റെ ഇരട്ടഗോള്‍ മികവിലാണ് ഇന്ത്യയുടെ മുന്നേറ്റം. ദലീമയും മനീഷയുമാണ് മറ്റ് സ്കോറര്‍മാര്‍. 

തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിടുന്ന ഇന്ത്യ ഒറ്റക്കളിയിലും തോല്‍ക്കാതെയാണ് ഫൈനലില്‍ എത്തിയത്. വെള്ളിയാഴ്‌ചത്തെ ഫൈനലില്‍ ഇന്ത്യ നേപ്പാളിനെ നേരിടും. ശ്രീലങ്കയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പിച്ചാണ് നേപ്പാള്‍ ഫൈനലില്‍ എത്തിയത്. 

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി