'നാഡ'യുടെ പരിശോധനയ്ക്ക് വിസമ്മതിച്ചു, ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവായ ബജ്രംഗ് പൂനിയക്ക് 4 വർഷം വിലക്ക്

Published : Nov 27, 2024, 12:30 AM ISTUpdated : Nov 29, 2024, 01:41 PM IST
'നാഡ'യുടെ പരിശോധനയ്ക്ക് വിസമ്മതിച്ചു, ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവായ ബജ്രംഗ് പൂനിയക്ക് 4 വർഷം വിലക്ക്

Synopsis

വിലക്ക് ലഭിച്ചതോടെ 4 വർഷത്തിനിടയിൽ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കുവാനോ പരിശീലകൻ ആകാനാകാനോ പുനിയക്ക് കഴിയില്ല

ദില്ലി: ഗുസ്തി മത്സരങ്ങളിലെ ഇന്ത്യയുടെ അഭിമാന താരമായ ബജ്രംഗ് പൂനിയക്ക് നാലു വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) യാണ് ബജ്രംഗ് പൂനിയക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചതിനും പരിശോധനക്ക് സാമ്പിൾ നൽകാതിരുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. വിലക്ക് ലഭിച്ചതോടെ 4 വർഷത്തിനിടയിൽ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കുവാനോ പരിശീലകൻ ആകാനാകാനോ പുനിയക്ക് കഴിയില്ല.

'16 വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കുന്നത് വൈകിപ്പിക്കണം'; ഓസ്ട്രേലിയയോട് മെറ്റ

നേരത്തെ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധ സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഗുസ്തി താരങ്ങളിൽ ഒരാളിയിരുന്നു പൂനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോൺഗ്രസിൽ ചേർന്നിരുന്നു താരം. കാലാവധി കഴിഞ്ഞ കിറ്റുകൾ പരിശോധനയ്ക്ക് നൽകി എന്ന കാരണത്താൽ ആണ്‌ പൂനിയ സാമ്പിൾ കൈമാറാൻ വിസമ്മതിച്ചത്. പരിശോധനയ്ക്ക് തയാറാണെന്നും കിറ്റുകളിൽ വ്യക്തത വേണമെന്നും ആയിരുന്നു പൂനിയ 'നാഡ'യെ അറിയിച്ചത്.

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യക്ക് അഭിമാനായ വെങ്കല മെഡൽ നേടിയ താരം കൂടിയാണ് പുനിയ. മാർച്ച്‌ പത്തിനാണ് നാഡയുടെ പരിശോധനക്ക് പുനിയ വിസമ്മതിച്ചത്. ഏപ്രിൽ 23 മുതൽ 4 വർഷത്തേക്കാണ് വിലക്കേർപ്പെടുത്തിയതെന്ന് 'നാഡ' അറിയിച്ചു.

വിശദ വിവരങ്ങൾ ഇങ്ങനെ

മാർച്ച്‌ 10ന് നടന്ന ദേശീയ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസിനിടെയാണ് ബജ്രംഗ് ഉത്തേജക പരിശോധനയ്ക്ക് വിസമ്മതിച്ചത്. മുന്‍കാല പ്രാബല്യത്തോടെ ഈ വര്‍ഷം ഏപ്രിൽ 23 മുതൽ 4 വർഷത്തേക്കാണ് വിലക്കേര്‍പ്പെടുപത്തിയിരിക്കുന്നത്. നേരത്തെ ബജ്രംഗിനെ സസ്പെന്‍ഡ് ചെയ്തതിനെതിരെ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് നാഡയുടെ നടപടി. സാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചിട്ടില്ലെന്നും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്ന് ബ്രിജ്ഭൂഷണ്‍ സിംഗിനെ പുറത്തക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തിയ സമരത്തിന്‍റെ നേതൃത്വത്തിലുണ്ടായതിനെതിരായ പ്രതികാര നടപടിയാണിതെന്നും ബജ്രംഗ് പൂനിയ നേരത്തെ ആരോപിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി