ടോക്കിയോ ഒളിംപിക്സിനുള്ള ദീപശിഖ ജപ്പാന് കൈമാറി

By Web TeamFirst Published Mar 19, 2020, 8:20 PM IST
Highlights

കൊവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻ നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്മായി കാണികളെ പ്രവേശിപ്പിക്കാതെയാണ് ചടങ്ങുകൾ നടത്തിയത്. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ ദീപശിഖ നാളെ ജപ്പാനിലെത്തും.

ആതന്‍സ്: ടോക്കിയോ ഒളിംപിക്സിനുള്ള ദീപശിഖ ജപ്പാന് കൈമാറി.ഏഥൻസിലെ പനത്തനായിക്കോ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നീന്തൽ താരം നവോകോ ഇമോട്ടോയാണ് ദീപ ശിഖ ഏറ്റുവാങ്ങിയത്. 1996ലെ അറ്റ്‍ലാന്റ ഒളിംപിക്സിൽ ജപ്പാനുവേണ്ടി മത്സരിച്ച താരമാണ് ഇമോട്ടോ.

കൊവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻ നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്മായി കാണികളെ പ്രവേശിപ്പിക്കാതെയാണ് ചടങ്ങുകൾ നടത്തിയത്. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ ദീപശിഖ നാളെ ജപ്പാനിലെത്തും.

വിമാനത്തില്‍ പ്രത്യേക കണ്ടെയ്നറുള്ളില്‍ അടക്കം ചെയ്താണ് ദീപശിഖ കൊണ്ടുവരിക. പ്രത്യേക പരിശീലന ലഭിച്ച അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടാകും. ജപ്പാനിലെ 47 പ്രവിശ്യകളിൽ ഉൾപ്പടെ 121 ദിവസമാണ് ദീപശിഖ പ്രയാണം നടത്തുക.

click me!