ജീവിതത്തില്‍ ട്രാക്ക് മാറാന്‍ ടിന്‍റു ലൂക്ക; വിവാഹം അടുത്ത വര്‍ഷാദ്യം

Published : Nov 17, 2019, 10:37 AM ISTUpdated : Nov 17, 2019, 10:44 AM IST
ജീവിതത്തില്‍ ട്രാക്ക് മാറാന്‍ ടിന്‍റു ലൂക്ക; വിവാഹം അടുത്ത വര്‍ഷാദ്യം

Synopsis

സ്‌പോർട്സ് കൗൺസിലിലെ പരിശീലകനായ അനൂപ് ജോസഫാണ് ടിന്റുവിനൊപ്പം ജീവിതത്തിന്റെ ട്രാക്ക് പങ്കിടാനൊരുങ്ങുന്നത്

കണ്ണൂര്‍: ഒളിംപ്യൻ ടിന്റു ലൂക്ക വിവാഹിതയാകുന്നു. സ്‌പോർട്സ് കൗൺസിലിലെ പരിശീലകനായ അനൂപ് ജോസഫാണ് ടിന്റുവിനൊപ്പം ജീവിതത്തിന്റെ ട്രാക്ക് പങ്കിടാനൊരുങ്ങുന്നത്. ജനുവരി 11നാണ് വിവാഹം.

പല വേദികളിൽ പലവട്ടം കണ്ടിട്ടുണ്ട് ടിന്റു ലൂക്കയും അനൂപ് ജോസഫും. ഇരുവരും കണ്ണൂരുകാരും. പക്ഷേ തങ്ങളുടേത് പ്രണയ വിവാഹമല്ലെന്ന് ടിന്റു. സ്‌പോർട്സ് കൗൺസിലിന്റെ പനമ്പള്ളി നഗർ സെൻട്രലൈസ്ഡ് സ്‌പോർട്സ് ഹോസ്റ്റലിലെ പരിശീലകനാണ് അനൂപ് ജോസഫ്.

ടിന്റുവിനെക്കുറിച്ച് പറയുമ്പോൾ അനൂപിനും നൂറ് നാവ്. ട്രിപ്പിൾ‌ജംപ് താരമായിരുന്ന അനൂപ് ജോസഫ് അഞ്ച് അത്‌ലറ്റുകളുമായി കണ്ണൂർ കായികോത്സവത്തിൽ എത്തിയിട്ടുണ്ട്. മേളയില്‍ ഒളിംപിക് ദീപം തെളിച്ചത് ടിൻറു ലൂക്കയും. അങ്ങനെയാണ് കായികോത്സവ വേദിയിൽ ഇരുവരും കണ്ടുമുട്ടിയത്.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു