അരുണും അഖിലും ട്രാക്കിലിറങ്ങി; തോലന്നൂരിലെ വീട്ടിലേക്ക് ഇരട്ട മെഡല്‍

Published : Nov 16, 2019, 10:11 PM ISTUpdated : Nov 16, 2019, 10:13 PM IST
അരുണും അഖിലും ട്രാക്കിലിറങ്ങി; തോലന്നൂരിലെ വീട്ടിലേക്ക് ഇരട്ട മെഡല്‍

Synopsis

പാലക്കാട് തോലന്നൂരിലെ വീട്ടിലേക്ക് എത്തുക രണ്ട് മെഡലുകൾ. 3000 മീറ്ററിൽ മത്സരിച്ച അരുണും അഖിലുമാണ് മെഡലുമായി കണ്ണൂരിൽ നിന്ന് മടങ്ങുക.

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക് ശേഷം പാലക്കാട് തോലന്നൂരിലെ വീട്ടിലേക്ക് എത്തുക രണ്ട് മെഡലുകൾ. 3000 മീറ്ററിൽ മത്സരിച്ച അരുണും അഖിലുമാണ് മെഡലുമായി കണ്ണൂരിൽ നിന്ന് മടങ്ങുക. പറളി എച്ച്എസ്എസിലെ വിദ്യാര്‍ഥികളാണ് ഈ സഹോദരങ്ങൾ. 

മേളയില്‍ 3000 മീറ്റർ സീനിയർ വിഭാഗത്തിൽ അഖിൽ മൂന്നാമതായി ഫിനിഷ് ചെയ്‌‌തു. 3000 മീറ്റർ ജൂനിയർ വിഭാഗത്തിൽ അനിയൻ അരുണിന് രണ്ടാംസ്ഥാനം. തോലന്നൂരിലെ കൃഷ്ണന്റെയും പ്രസന്നയുടെ മക്കളാണിവർ. കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും നൽകുന്ന സമ്മാനമാണ് ഈ നേട്ടമെന്ന് ഇരുവരും പറയുന്നു. 

അരുണിന്റെ അദ്യ സ്‌കൂൾ മീറ്റാണിത്. അഖിൽ പാലായിൽ നടന്ന കായികമേളയിലും 3000 മീറ്ററിൽ മൂന്നാമതായിരുന്നു. വരും ദിവസങ്ങളിൽ 1500 മീറ്ററിൽ മെഡൽ നേട്ടം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

PREV
click me!

Recommended Stories

44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം, ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം
ഏഷ്യൻ ഗെയിംസിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ, ബോക്‌സിംഗിലും ആർച്ചറിയിലും ചരിത്ര നേട്ടം; മെഡൽ പട്ടികയിൽ അഞ്ചാമത്