പി വി സിന്ധു തിരുവനന്തപുരത്ത്; നാളെ മുഖ്യമന്ത്രി ആദരിക്കും

Published : Oct 08, 2019, 10:17 PM ISTUpdated : Oct 08, 2019, 10:23 PM IST
പി വി സിന്ധു തിരുവനന്തപുരത്ത്; നാളെ മുഖ്യമന്ത്രി ആദരിക്കും

Synopsis

പൊലീസിന്‍റെ സുരക്ഷാവലയം മറികടക്കാന്‍ ആരാധകര്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.   

തിരുവനന്തപുരം:കേരളത്തിന്‍റെ ആദരം  ഏറ്റുവാങ്ങാന്‍ ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ പി വി സിന്ധു തിരുവനന്തപുരത്തെത്തി.വിമാനത്താവളത്തില്‍ കേരള ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികളും ആരാധകരും ചേര്‍ന്ന് സിന്ധുവിന് സ്വീകരണമൊരുക്കി. പൊലീസിന്‍റെ സുരക്ഷാവലയം മറികടക്കാന്‍ ആരാധകര്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. 

സ്വീകരിക്കാനെത്തിയ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയടക്കമുള്ളവരെ  തള്ളിനീക്കിയതിനെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. നാളെ ഉച്ചതിരിഞ്ഞ് ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിന്ധുവിന് 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും.


 

PREV
click me!

Recommended Stories

അര്‍മാന്‍ഡ് ഡുപ്ലാന്റിസ് റക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ വര്‍ഷം
ഇന്ത്യന്‍ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചു; പാകിസ്ഥാന്‍ കബഡി താരത്തിന് വിലക്ക്