ഇന്ത്യ വേദിയാവുന്ന ചെസ് ഒളിംപ്യാഡില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറി

Published : Jul 28, 2022, 11:17 PM IST
ഇന്ത്യ വേദിയാവുന്ന ചെസ് ഒളിംപ്യാഡില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറി

Synopsis

പാക്കിസ്ഥാന്‍റെ പിന്‍മാറ്റം നിര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ച വിദേശകാര്യ വകുപ്പ് വക്താവ് അരിന്ദം ബാഗ്‌ചി കായിക മത്സരങ്ങളെ രാഷ്ട്രീവല്‍ക്കരിക്കുന്ന പാക് നിലപാടിനെ അപലപിക്കുകയും ചെയ്തു. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു, കശ്മീര്‍, ലഡാക്ക് മേഖലകള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും ബാഗ്‌ചി പറഞ്ഞു.  

കറാച്ചി: തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടക്കുന്ന ചെസ് ഒളിംപ്യാഡില്‍ നിന്ന് പാക്കിസ്ഥാന്‍ അവസാന നിമിഷം പിന്‍മാറി. ചെസ് ഒളിംപ്യാഡിന്‍റെ ദിപശിഖാ പ്രയാണം ജമ്മു-കശ്മീരിലൂടെ കടന്നുപോയതില്‍ പ്രതിഷേധിച്ചാണ് ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറുകയാണെന്ന് പാക്കിസ്ഥാന്‍ അറിയിച്ചത്.

പാക്കിസ്ഥാന്‍റെ പിന്‍മാറ്റം നിര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ച വിദേശകാര്യ വകുപ്പ് വക്താവ് അരിന്ദം ബാഗ്‌ചി കായിക മത്സരങ്ങളെ രാഷ്ട്രീവല്‍ക്കരിക്കുന്ന പാക് നിലപാടിനെ അപലപിക്കുകയും ചെയ്തു. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു, കശ്മീര്‍, ലഡാക്ക് മേഖലകള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും ബാഗ്‌ചി പറഞ്ഞു. ചെസ് ഒളിംപ്യാഡില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാനെ ക്ഷണിച്ചത് രാജ്യന്തര ചെസ് ഫെഡറേഷനാണെന്നും(ഫിഡെ) ടൂര്‍ണമെന്‍റില്‍ നിന്ന് പൊടുന്നനെ പിന്‍മാറാനുളള പാക് തീരുമാനം ആശ്ചര്യപ്പെടുത്തിയെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

മഹാബലിപുരം ഇനി ലോകത്തോളം വലിയ ചതുരംഗക്കളം, ചെസിന്‍റെ വിശ്വമാമാങ്കത്തിന് ചെന്നൈയില്‍ തുടക്കം

ഒളിംപ്യാഡിന്‍റെ ദീപശിഖാ പ്രയാണം ജമ്മു കശ്മീരിലൂടെ കടന്നുപോകാന്‍ അനുവദിച്ച് ഇന്ത്യ കായിക മത്സരത്തെ രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ടൂര്‍ണമെന്‍റ് ബഹിഷ്കരിക്കുകയാണെന്ന് പാക്കിസ്ഥാന്‍ അറിയിച്ചത്. ഇന്ത്യയുടെ നടപടി ഫിഡെയുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും പാക് വക്താവ് അറിയിച്ചിരുന്നു.

നാൽപ്പത്തിനാലാമത് ചെസ് ഒളിംപ്യാഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തമിഴ്നാടിന്‍റെ പാരമ്പര്യവും സാംസ്കാരികപ്പൊലിമയും പ്രതിഫലിക്കുന്നതായിരുന്നു ചെന്നൈ ജവഹർലാൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങ്. രാജ്യത്തെ 75 ചരിത്ര, സാസ്കാരിക തന്ത്രപ്രധാന സ്ഥലങ്ങൾ താണ്ടിയെത്തിയ ദീപശിഖ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് നൽകി. സ്റ്റാലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൈമാറിയ ദീപശിഖയിൽ നിന്ന് ഇന്ത്യയുടെ വനിതാ ഗ്രാൻഡ്മാസ്റ്റർ വിജയലക്ഷ്മി സുബ്ബരമനും യുവ ഗ്രാൻഡ്മാസ്റ്റർമാരും ചേർന്ന് മേളയുടെ ദീപം തെളിച്ചു. 187 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന താരങ്ങൾ വെള്ളിയാഴ്ച മുതൽ മഹാബലിപുരത്തെ ചെസ് ഒളിംപ്യാഡ് വേദിയിൽ കരുനീക്കിത്തുടങ്ങും.

 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം